0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Dasan Read All Parts 691

വന്ന് എൻറെ അരികിൽ ഇരുന്നു.
കിളി:- എന്താണ് അറിയേണ്ടത്? അടുക്കളയിലെ പണി കഴിഞ്ഞ് സ്വസ്ഥമായിട്ട് വരാം എന്ന് കരുതി.
ഞാനൊന്നും മിണ്ടിയില്ല.
കിളി :- കെറുവച്ചിരിക്കുകയാണൊ? ഞാൻ പറയാം. ഒരു നമുക്ക് റൂമിലേക്ക് പോകാം.
എന്നേയും വലിച്ച് കൊണ്ട് ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് പോയി. അവിടെയിരുന്നാൽ ജനലിൽ കൂടി ഗേറ്റ് തുറന്ന് ആരെങ്കിലും വന്നാൽ കാണാം. കട്ടിലിൽ എന്നെ ഇരുത്തി അരികിൽ കിളിയിരുന്നു.
കിളി പറഞ്ഞുതുടങ്ങി:- "എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല ഉത്സവത്തിന് പോക്ക്. എന്നിട്ടും പ്രദീപ് ചേട്ടൻ വരാത്തതുകൊണ്ട് എന്നെ നിർബന്ധിച്ച് ചേച്ചി വിളിച്ചുകൊണ്ടുപോയി. ഞങ്ങൾ അവിടെ 3:30 ഓടെ ചെന്നു. എൻറെ ഡേറ്റ് അടുത്തിരുന്നതിനാലോ നീണ്ട ബസ് യാത്രയാലോ അവിടെ ചെന്നപ്പോൾ ഞാൻ ഔട്ടായി. അന്നേദിവസം 4:30 ന് അവരുടെ ഭാഗത്തുനിന്നും ഒരു താലം അമ്പലത്തിലേക്ക് പോകുന്നുണ്ടായിരുന്നു. അത് ആറു മണിയോടുകൂടി അമ്പലത്തിൽ സമാപിക്കും. എനിക്ക് പോകാൻ പറ്റാത്തതിനാൽ അടുത്തുള്ള വീട്ടിലെ ചെറിയ (ഹിമ എന്ന 4-5 വയസ്സുള്ള ) ഒരു പെങ്കൊച്ചിനെ എനിക്കു കൂട്ടു നിർത്തി, ബാക്കിയുള്ളവർ പോയി. ഞങ്ങൾ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഏതോ ഒരു കൊച്ചു വന്ന് അതിനെ വിളിച്ചു. അത് ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്ക് പോയി. ഈ സമയം ഷിബു കുടിച്ചു ബോധമില്ലാതെ ആടി ആടി അവിടെ വന്നു. അവൻ എന്നോട് പലതും സംസാരിച്ചു അവൻറെ സംസാരം കുഴഞ്ഞു പോകുന്നുണ്ടായിരുന്നു. എനിക്ക് തോന്നി അവൻറെ സംസാരം അത്ര ശരിയല്ല എന്ന് തോന്നിയതുകൊണ്ട്, ഞാൻ ഹിമ യെ നോക്കട്ടെ എന്ന് പറഞ്ഞു പുറത്തേക്കിറങ്ങാൻ പോയി. അവൻ എന്നെ

💬 Comments

View all comments