0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Dasan Read All Parts 560

എഴുന്നേൽക്കുന്നില്ല. തലയണ എടുത്തു കൊണ്ടുവന്നു ഞാൻ ഹാളിൽ കിടന്നിരുന്ന സെറ്റിയിൽ കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് ശീലം ആതിനാൽ, 6:45 ന് എഴുന്നേറ്റു. അപ്പോഴും അമ്മുമ്മയും മകളും എഴുന്നേറ്റിട്ടില്ല. പോകുന്നതിനു മുമ്പ് എന്നെ കുറ്റം പറഞ്ഞിരുന്ന ടീമുകളാണ്. ഇപ്പോൾ രാവിലെ ഒരു ചായ ശീലമായതിനാൽ, ഞാൻ അടുക്കളയിൽ പോയി കട്ടന് വെള്ളം വച്ചു. അവിടെയായിരുന്നപ്പോൾ അതിരാവിലെ തന്നെ ഒരു പാൽ ചായ ഹൗസ് ഓണറുടെ വീട്ടിൽ നിന്നും എത്തുമായിരുന്നു. ഇങ്ങനെയൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ വെള്ളം തിളച്ചു, പല കുപ്പിയും തുറന്നു നോക്കിയപ്പോഴാണ് ചായപ്പൊടി കിട്ടിയത്, തിളക്കുന്ന വെള്ളത്തിലേക്ക് അതിട്ടു. രണ്ടാഴ്ചകൊണ്ട് ചായപ്പൊടിയുടെ ടിന്ന് വരെ മാറി, അപ്പോൾ പിന്നെ കാളി മാറാതെയിരിക്കുമോ? ഞാൻ ചായ ഗ്ലാസിൽ പകർന്ന് മധുരവും ഇട്ട് സെറ്റിയിൽ വന്നിരുന്നു കുടിച്ചു കൊണ്ടിരിക്കുമ്പോൾ, അതാ ഒരു ശ്രീകോവിൽ തുറക്കുന്നു. വാതിൽ തുറന്ന് ദേവി അല്ല ഭദ്രകാളി ഇറങ്ങിവന്നു. എന്നെ തീരെ ഗൗനിക്കാതെ അടുക്കളയിലേക്ക് പോയി. ഇപ്പോൾ അടുക്കളയിൽ ചെന്ന് സീൻ ആക്കിയാൽ അമ്മൂമ്മ എഴുന്നേറ്റു വരുമ്പോൾ അത് കാണും. അമ്മൂമ്മ എഴുന്നേറ്റ് പുറത്തേക്ക് പോകുമ്പോൾ ആ ശരീരത്തിൽ കയറിയിരിക്കുന്ന ബാധയെ ഇറക്കണം. അടുക്കളയിലേക്ക് ഗൗനിക്കാതെ പോയെങ്കിലും ഇടക്കിടക്ക് ഒളിങ്കണ്ണിട്ടു ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു. അങ്ങോട്ടു ശ്രദ്ധിക്കുന്നില്ല എന്ന വിധത്തിൽ ഞാനും ഇരുന്നു. അമ്മ എഴുന്നേറ്റു വന്നു.
അമ്മൂമ്മ: നീ എഴുന്നേറ്റോ? ഇത്രയും നേരത്തേ നീ എഴുന്നേൽക്കുമൊ?
ഞാൻ: പിന്നെ. നേരത്തെ എഴുന്നേറ്റാൽ, രാവിലെ തന്നെ പണിയൊക്കെ കഴിച്ച് ഓഫീസിൽ പോകാൻ പറ്റൂ. അവിടെ ആയിരുന്നെങ്കിൽ രാവിലെ തന്നെ പാൽചായ മുൻപിലെത്തും. ഇവിടെ ഒരു കട്ടൻ ചായ കിട്ടണമെങ്കിൽ

💬 Comments

View all comments