0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Dasan Read All Parts 559

ശബ്ദങ്ങൾ കേട്ടു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഡ്രസ്സ് ഒന്നും മാറാൻ നിന്നില്ല, ഞാൻ കൈകൾ കഴുകി ഡൈനിങ് ടേബിൾ കസേരയിലിരുന്നു,
അമ്മൂമ്മ: ഒരു തുള്ളി ചോറ് ഉള്ളു മോനെ.
ഉടനെ ചോർ പ്ലേറ്റുമായി കിളി വന്നു. ശബ്ദം താഴ്ത്തി
ഞാൻ: ഈ കൈകൾ കൊണ്ട് ഒരു വറ്റ് തന്നാലും എൻറെ വയർ നിറയും.
എന്ന് പറഞ്ഞ് കൈകളിൽ പിടിച്ചു. കൈ തട്ടിമാറ്റി അടുക്കളയിലേക്ക് പോയി. ഇത് ഒരു വഞ്ചിക്ക് പോകില്ല എന്ന് എനിക്ക് മനസ്സിലായി. ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോൾ അമ്മുമ്മ പറഞ്ഞു.
അമ്മുമ്മ: ആ പെൺകൊച്ച് ഇപ്പോൾ അവരുടെ മുറിയിൽ ആണ് കിടക്കുന്നത്, അതുകൊണ്ട് നീ നിൻറെ പഴയ മുറി തന്നെ ഉപയോഗിക്കുക.
ഞാൻ: ശരി.
ഏതായാലും അതാണ് നല്ലത്. അമ്മൂമ്മ ഉറക്കം പിടിച്ചുകഴിഞ്ഞാൽ, ആ മുറിയിൽ ചെന്ന് വഴക്കെല്ലാം തീർക്കണം. പറ്റുകയാണെങ്കിൽ ഒരു പെടയും കൊടുക്കണം. നല്ല തല്ലു കിട്ടാത്തതിൻറെ കുറവാണ്, മനുഷ്യൻറെ മനസ്സമാധാനം കളഞ്ഞിട്ട് ഇപ്പോഴും മുറുമുറുപ്പ്. അത് ഇന്ന് രാത്രി കൊണ്ട് തീർക്കണം. ഞാൻ ഡ്രസ്സ് ഒക്കെ മാറിയിട്ട് ബാത്ത്റൂമിൽ പോയി കയ്യും കാലും മുഖവും നല്ലവണ്ണം കഴുകി വന്ന് എൻറെ മുറിയിൽ കയറി കിടന്നു. കുറച്ചുകഴിഞ്ഞ് അമ്മൂമ്മയും കിളിയും അവരവരുടേതായ മുറികളിൽ കയറി. അമ്മുമ്മ മുറിയിൽ കയറി വാതിലടച്ചു, തൊട്ടു പുറകെ കിളിയുടെ വാതിലും അടഞ്ഞു. ഞാൻ കാതോർത്തിരുന്നു അമ്മൂമ്മയുടെ കൂർക്കംവലിക്കായ്, അരമണിക്കൂറിനുള്ളിൽ സിംബൽ ഉയർന്നു. ഞാൻ പതിയെ എഴുന്നേറ്റ് കിളിയുടെ വാതിലിനടുത്ത് എത്തി. ഹാൻഡിലിൽ പിടിച്ച് തിരിച്ചു, അകത്തുനിന്നും പൂട്ടിയിരിക്കുന്നു. ഞാൻ വാതിലിൽ മുട്ടി, അനക്കമൊന്നുമില്ല വീണ്ടും പലതവണ മുട്ടി. ഇല്ല,

💬 Comments

View all comments