0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Dasan Read All Parts 558

ആണ് ഈ പെണ്ണ്.

ഓഫീസറോട് അനുവാദം പേടിച്ചിരുന്നതിനാൽ അങ്ങനെ ആ ആഴ്ചയിലെ വെള്ളിയാഴ്ച വൈകിട്ട് 3:30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി, ഇരിങ്ങാലക്കുടയിൽ എത്തുമ്പോൾ രാത്രി പത്തര. ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നില്ല, പറയാൻ കാളിയെ വിളിച്ചാൽ കിട്ടുകയുമില്ല. അതുകൊണ്ട് എനിക്കും വാശിയായി. ഞാനവിടെ നിന്നും ഒരു ഓട്ടോ വിളിച്ച് വീടിനടുത്തെത്തി, അവർ കിടന്നിട്ട് ഉണ്ടായിരുന്നു. ഗേറ്റ് പൂട്ടി ഇരുന്നതിനാൽ അകത്തു കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് ഗേറ്റിന് അടുത്തുനിന്ന് മൊബൈലിലേക്ക് വിളിച്ചു. ഒന്നുരണ്ട് തവണ റിംഗ് ചെയ്തിട്ടും എടുത്തില്ല. മൂന്നാം തവണ റിങ്ങ് ചെയ്തപ്പോൾ ലൈറ്റുകൾ ഒക്കെ തെളിഞ്ഞു, അമ്മുമ്മ ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ ഇവിടെ ഗേറ്റിനടുത്ത് നിൽപ്പുണ്ട് എന്ന് അമ്മുമ്മയോട് പറഞ്ഞു. അങ്ങനെ പുറത്ത് ലൈറ്റുകൾ ഒക്കെ ഓൺ ആയി, ഭദ്രകാളിയാണ് വന്ന് ഗേറ്റ് തുറന്നത്. അതെ സ്പീഡിൽ അകത്തേക്ക് പോയി, സിറ്റൗട്ടിൽ അമ്മൂമ്മ നിന്നിരുന്നതിനാൽ എനിക്കൊന്നും പറയാനോ ചെയ്യാനോ സാധിച്ചില്ല. ഞാൻ ഗേറ്റ് പൂട്ടി അകത്തേക്ക് ചെന്നു ഹാളിലിരുന്നു. ഭദ്രകാളിയെ അവിടെയെങ്ങും കണ്ടില്ല.
അമ്മൂമ്മ: മോനെ നീ വല്ലതും കഴിച്ചതാണോഡാ.
ഞാൻ: ഇല്ല, ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി.
അമ്മൂമ്മ: നിനക്ക് ഒന്ന് പറഞ്ഞിട്ട് വരാമായിരുന്നില്ലേ? ഒരു പിടി ചോറ് ബാക്കിയുണ്ടായിരുന്നുള്ളൂ, അതാണെങ്കിൽ വെള്ളം ഒഴിച്ചിട്ടുണ്ടാവും. മോളെ കിളി, ചോറ് വെള്ളത്തിൽ നിന്ന് പിഴിഞ്ഞ് പാത്രത്തിലാക്ക്. നിനക്ക് വിശപ്പു കെടാനുള്ള ചോറ് ഉണ്ടാകില്ല.
അന്നേരം അമ്മാവൻറെ ബെഡ്റൂം തുറന്ന് കാളി മുഖം കയറ്റി പിടിച്ച്, അടുക്കളയിലേക്ക് പോയി. അമ്മൂമ്മയും അടുക്കളയിലേക്ക് ചെന്നു. പാത്രങ്ങൾ തട്ടുന്നതും മുട്ടുന്നതും ആയ

💬 Comments

View all comments