0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Dasan Read All Parts 557

ഫോൺ റിംഗ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. ഉച്ചകഴിഞ്ഞ് നല്ല തിരക്കായിരുന്നു, അതുകൊണ്ട് മറ്റൊന്നിനും ശ്രദ്ധിക്കാൻ പറ്റിയില്ല. ഫീൽഡ് സ്റ്റാഫ് ഇല്ലാത്തതിനാൽ അന്നേദിവസം ഇല്ലെടോ വില്ലേജ് ഓഫീസറുടെ കൂടെ എനിക്ക് പോകേണ്ടി വന്നു. തിരിച്ചുവന്നപ്പോൾ 4:45, ഓഫീസിൽ വന്ന് ഫയൽ വച്ച് റൂമിലേക്ക് തിരിച്ചു. വീടിൻറെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ആ പെൺകുട്ടി വന്ന് നോക്കുന്നുണ്ടായിരുന്നു.ആദ്യത്തെ പരിചയക്കുറവ് ഒക്കെ മാറിയപ്പോൾ സീത ഇടക്കിടക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നു. അതിരാവിലെയുള്ള പാൽ ചായയുമായി സീതയാണ് വരാറ്. ഞാൻ അകത്തു കയറി എൻ്റെ റൂമിൽ പോയി കിടന്നു. മനസ്സിന് ഒരു സുഖവും ഇല്ല, ഇങ്ങനത്തെ ഒരു വാശിക്കാരി പെണ്ണ്. ഒന്നുകൂടി വിളിച്ചു നോക്കാം എന്ന് കരുതി ഫോൺ എടുത്തു വിളിച്ചു, അമ്മൂമ്മയാണ് എടുത്തത്. അമ്മുമ്മയോട് സംസാരിച്ചു, കിളിയെ അന്വേഷിച്ചപ്പോൾ അടുത്തുള്ള അമ്പലത്തിൽ പോയിരിക്കുകയാണ് എന്ന് പറഞ്ഞു. പക്ഷേ അമ്മുമ്മയ്ക്ക് മൊബൈൽ എടുത്ത് സംസാരിക്കാൻ അറിയില്ല എന്ന് എനിക്കറിയാം. ആ ഭദ്രകാളി ഫോൺ അറ്റൻഡ് ചെയ്തു അമ്മൂമ്മക്ക് കൊടുത്തതാണ്. എന്നോട് ദേഷ്യപ്പെട്ട് ഇരിക്കുന്നതിനാൽ സംസാരിക്കാൻ കൂട്ടാക്കാത്തതാണെന്ന് മനസ്സിലായി. ഏതായാലും ഫോണെടുത്തല്ലോ മനസമാധാനമായി. കുറച്ചുനേരം അങ്ങനെ കിടന്നു മയങ്ങി. കോളിംഗ് ബെൽ അടിക്കുന്ന കേട്ടാണ് എഴുന്നേറ്റത്, വാതിൽ തുറന്നപ്പോൾ സുധി.
സുധീ: നീ ഇന്ന് നേരത്തെ എത്തിയോ? സാധാരണ നീ ഇവിടെ അടുത്താണെങ്കിലും വൈകി ആണല്ലോ വരുന്നത്.
ഞാൻ: ഫീൽഡ് സ്റ്റാഫ് ഇല്ലാത്തതിരുന്നതിനാൽ ഓഫീസറുടെ കൂടെ എനിക്ക് പോകേണ്ടി വന്നു. തിരിച്ചുവന്ന് ഞാൻ റൂമിലേക്ക് വന്നു.
അടുത്ത ദിവസങ്ങളിൽ ഒക്കെ ഞാനാ ഭദ്രകാളിയെ വിളിക്കുമെങ്കിലും ഫോൺ അറ്റൻഡ് ചെയ്തിരുന്നത് അമ്മൂമ്മ ആയിരുന്നു. എന്തൊരു വാശിക്കാരി

💬 Comments

View all comments