Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
ഒന്ന് ഞാൻ ജോയിൻ ചെയ്തു. മറ്റൊരു സീറ്റ് ഇപ്പോഴും ഒഴിവിലാണ്. ആരോ ഒരാൾ വരുമെന്ന് പറയുന്നുണ്ട് ബാക്കിയുള്ളവർ ഫീൽഡ് സ്റ്റാഫ് ആണ്. കൂടാതെ വില്ലേജ് ഓഫീസറാണ്. എന്നെ കൂടാതെയുള്ള ക്ലറിക്കൽ സ്റ്റാഫിൽ രണ്ടാണും ഒരു പെണ്ണും. എല്ലാവരും വിവാഹിതർ, രണ്ടാണുങ്ങൾ പ്രായംകൊണ്ട് എൻറെ ചേട്ടന്മാർ ആയിട്ട് വരും. ഞാൻ ഒഴിച്ച് എല്ലാവരും പ്രദേശവാസികളാണ്. ഒരാളുടെ ഒഴിവുള്ളതു കൊണ്ട് മറ്റുള്ളവർക്ക് ജോലിഭാരം കൂടുതലാണ്. പുതിയത് ആയതുകൊണ്ട്, കൂടുതലും എൻറെ തലയിലായി. സത്യം പറഞ്ഞാൽ ഈ ജോലി സമയത്ത് എനിക്ക് ഒരു റസ്റ്റ് ഇല്ലാതായി. അതുകൊണ്ട് രാവിലെയും വൈകിട്ട് വീട്ടിലെത്തിയിട്ടുമാണ് ഞാൻ കക്ഷിയെ വിളിക്കാറ്. അതുകൊണ്ടുതന്നെ പെണ്ണിന് അമർഷവും ഉണ്ട്. ഞാൻ പറഞ്ഞിട്ടൊന്നും വിശ്വാസം വന്നിട്ടില്ല. ജോയിൻ ചെയ്തിട്ടുള്ള ആദ്യ ആഴ്ചയിൽ ശനിയാഴ്ച വർക്കിംഗ് ഡേ ആയിരുന്നു. ശനിയാഴ്ച വില്ലേജ് ഓഫീസറോട് അനുവാദം വാങ്ങി എൻറെ പെണ്ണിന് കാണാൻ വീട്ടിൽ പോകാം എന്ന് കരുതിയതാണ്. ജോലി കൂടുതൽ ഉണ്ടായതുകൊണ്ട് അത് അനുവദിച്ചില്ല. പിന്നെ ഞായറാഴ്ച പോയിട്ട് തിരിച്ചു വരുമ്പോഴേക്കും ആകെ വശം കെടും. അതുകൊണ്ട് പോയില്ല, എൻറെ കാളിയോട് പറഞ്ഞിട്ട് മനസ്സിലായുമില്ല. ഞായറാഴ്ച വിളിച്ചിട്ട് പെണ്ണ് എടുത്തില്ല, ദേഷ്യത്തിലാണ്. പലപ്രാവശ്യമായി 20 തവണയെങ്കിലും വിളിച്ചു കാണും. എടുത്തുമില്ല തിരിച്ചു വിളിച്ചുമില്ല, എനിക്കാകെ വിഷമമായി. ഇങ്ങനെയൊരു വാശി പെണ്ണ്, എന്ത് ചെയ്യും. അവസാനം ലാൻഡ് ഫോണിൽ വിളിച്ചു, അത് ഔട്ട് ഓഫ് ഓർഡർ. ഞാൻ നിരാശനായി.
തിങ്കളാഴ്ച മുതൽ വീണ്ടും നിത്യ തൊഴിൽ അഭ്യാസം. അന്നും സമയം കണ്ടെത്തി വിളിച്ചുനോക്കി, ഫലമില്ല. എനിക്കാകെ ടെൻഷനായി ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതായി. എന്തുപറ്റി എന്നറിയില്ലല്ലോ,
💬 Comments
View all comments