Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
കൂടുതൽ വിഷമം ആയത്. പെണ്ണ് ഇപ്പോഴും കരയുകയാണ്, അത് കേട്ടപ്പോൾ എനിക്കും വിഷമം കൂടി. ഇവിടെ ഇരുന്നാൽ മനുഷ്യനെ ഭ്രാന്ത് പിടിക്കും എന്ന അവസ്ഥ തോന്നിയതുകൊണ്ട്, സുധിയെ കുട്ടി ഒന്നു പുറത്തേക്കിറങ്ങാൻ എന്ന് കരുതി. സുധിയെ തിരക്കി ഞാൻ പുറത്തിറങ്ങിയപ്പോൾ, ആ വീടിനു മുൻപിൽ രാവിലെ കണ്ട പെൺകുട്ടി നിൽപ്പുണ്ട്. എന്നെ കണ്ടതും ആ പെൺകുട്ടി അകത്തേക്ക് പോയി. ഞാൻ സുധിയെ നോക്കി, സുധി വണ്ടി തുടക്കുകയാണ്.
ഞാൻ: നമുക്ക് ഇന്ന് രാത്രിഭക്ഷണം പുറത്തുനിന്നാക്കാം. ഒന്നു കറങ്ങലും ആവുമല്ലോ.
സുധി സമ്മതിച്ചു. അപ്പോൾ തന്നെ റെഡിയായി പുറത്തേക്കിറങ്ങി. കറങ്ങുന്നതിനടയിൽ അവൻ ജോലി ചെയ്യുന്ന സ്ഥലം ഓഫീസ് കാണിച്ചു തന്നു, കൃഷിവകുപ്പ്. അവൻ തൃശൂർ പോകുവാൻ ഒരുപാട് തവണ ശ്രമിച്ചതാണ്, നടന്നിട്ടില്ല. ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് തിരിച്ച് റൂമിലെത്തിയപ്പോൾ സമയം 8:00. സമയം പോകാൻ വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ, അതാത് മുറികളിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ല് അടിക്കാൻ തുടങ്ങി, നോക്കിയപ്പോൾ എൻറെ കാളിയാണ്. വിശേഷങ്ങളൊക്കെ പറഞ്ഞു, കരച്ചിലും ബഹളവുമൊക്കെയായി. ഞാൻ അവിടെ നിന്നും വന്നിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ അതിൻറെ ഹാങ്ങോവർ ഇതേവരെ മാറിയിട്ടില്ല കക്ഷിക്ക്. ഗുഡ് നൈറ്റ് ഒക്കെ പറയുമ്പോഴേക്കും സമയം പത്തര ആയി.
ജോലിക്ക് പോകുന്നതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. സമയം മാത്രമല്ല ദിവസങ്ങൾ പോകുന്നതും അറിയുന്നില്ല. ഞാൻ ഇരിക്കുന്ന സീറ്റിൽ, നേരത്തെ ഇരുന്നവൻ മൊത്തം കുളമാക്കിയാണ് പോയത്. അതുകൊണ്ട് പിടിപ്പതു ജോലിയുണ്ടായിരുന്നു. ഓഫീസിൽ ക്ലറിക്കൽ വിഭാഗത്തിൽ ഞാൻ ഉൾപ്പെടെ അഞ്ചു പേരാണ് ഉള്ളത്. അതിൽ രണ്ടു സീറ്റ് ഒഴിവുണ്ട് ആയിരുന്നു.
💬 Comments
View all comments