0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Dasan Read All Parts 554

പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ നാട്ടിൽ നിന്ന് പോരുമ്പോൾ കുറച്ച് അച്ചാറുകൾ ഒക്കെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. കിളി ഉണ്ടാക്കിയ മാങ്ങ നാരങ്ങ. വീട്ടിൽ നിന്നും മീൻ അച്ചാർ. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മീൻ അച്ചാറിൻറെ കുപ്പിയും ആയാണ് ചെന്നത്. ചേച്ചിക്ക് അതിൽ നിന്നും കുറച്ചു മീൻ അച്ചാർ കൊടുത്തു. ഭക്ഷണം കഴിച്ച് ഞങ്ങൾ തിരിച്ചു റൂമിലേക്ക് എത്തി. ഒഴിവുസമയങ്ങളിൽ വിളിച്ചോളാം എന്ന വാക്ക് കൊടുത്തു പോന്നതിനാൽ, ഇടക്ക് എൻറെ പെണ്ണിനെ വിളിച്ചു സംസാരിച്ചു. നോക്കിയപ്പോൾ ഫോണിൽ ചാർജ് കുറവാണ്, ചാർജ് ചെയ്യാൻ പ്ലഗ് അന്വേഷിച്ച് നടന്നപ്പോൾ സുധി ഒരു പ്ലെഗിൽ കുത്തിയിട്ടുണ്ട്. എൻറെ അതേ ഫോൺ അതേ നിറം തന്നെയാണ് സുധിയുടെതും. എൻറെ അന്വേഷണം കണ്ടപ്പോൾ
സുധി: പ്ലഗ് ആണോ അന്വേഷിക്കുന്നത്? നീ കിടക്കുന്ന മുറിയിലെ ഷെൽഫിൻറെ സൈഡിൽ ഒരു പ്ലെഗ്ഗുണ്ട്. അതിൽ കുത്തി ചാർജ് ചെയ്യാൻ വെച്ചു. തിരിച്ചു വന്ന് അവൻറെ കൂടെ ഇരുന്ന് വർത്തമാനം പറഞ്ഞു. നാട്ടു കാര്യങ്ങളൊക്കെ പറഞ്ഞു അവസാനം ചേട്ടനേറെയും ചേച്ചിയുടെയും അടുത്തെത്തി.
സുധി: അവിടുത്തെ ചേട്ടൻ കയറ്റ് ഇറക്ക് യൂണിയനിൽ ഉള്ള ആളാണ്. ചേച്ചി ഹൗസ് വൈഫ് ആണ്.
ഞാൻ: ചേട്ടൻ്റെയും ചേച്ചിയുടെയും പേരെന്താണ്?
സുധി: ചേട്ടൻറെ പേര് ശിവൻ, ചേച്ചിയുടെ പേര് രമണി.
വർത്തമാനം ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. സമയം അഞ്ചു മണി, ഉടനെ സുധി പുറത്തിറങ്ങി. ഞാൻ എൻറെ ഫോൺ ചാർജ് ആയോ എന്ന് നോക്കാൻ മുറിയിലേക്കു കയറി, നോക്കിയപ്പോൾ ഫുൾ ചാർജ് ആയിരിക്കുന്നു. പക്ഷേ ഒന്ന് വിളിച്ച് സംസാരിച്ചു, സംസാരിച്ചു കഴിഞ്ഞപ്പോഴാണ്

💬 Comments

View all comments