Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
അജയൻ. ഞാൻ പറഞ്ഞിരുന്നില്ലേ എൻറെ ഒരു കൂട്ടുകാരൻ വരുമെന്ന്, അവനാണ് ഇവൻ.
അവൻ ആ തൂക്കുപാത്രം മേടിച്ചു.
സുധി: രണ്ടു പേർക്കുള്ള ചായയില്ലെ?
സീത: എനിക്കറിയില്ല.
എന്നുപറഞ്ഞ് അവൾ നാണത്തോടെ തിരിച്ചോടി.
സുധി: രാവിലെയുള്ള ചായ അവിടെ നിന്നാണ്.
ഞങ്ങൾ രണ്ടു പേരും അകത്തേക്ക് പോയി ചായ പകർന്നു കുടിച്ചു. ഞാൻ വീട്ടിലേക്കും കിളിയെയും വിളിച്ചു.
പിന്നെ പെട്ടെന്ന് എല്ലാ പ്രഭാതം കാര്യങ്ങളും നടത്തി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. പോകുന്ന വഴി അവരുടെ വീടിൻറെ മുൻപിൽ ആ പെൺകൊച്ച് ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു.
സുധി: സീത ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയർ ആണ്.
എൻറെ കൂടെ ഓഫീസിൽ വരുന്നതുകൊണ്ട് സുധി ഇന്ന് ലീവ് ആണ്. സെക്രട്ടറിയേറ്റിൽ എത്തി ഓഫീസ് കണ്ടെത്തി. അപ്പോയ്മെൻറ് ഓർഡർ കാണിച്ചു, ജോയിൻ ചെയ്തു. അവിടത്തെ ഫോർമാലിറ്റികൾ എല്ലാം കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്നും ഒരു ഓർഡർ എനിക്ക് തന്നു. അതിൽ ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വില്ലേജ് ഓഫീസിൽ ആണ് ജോലി. ഞാനും സുധിയും കൂടി അവിടെ നിന്നും ഇറങ്ങി. വില്ലേജ് ഓഫീസിലെത്തി, റിപ്പോർട്ട് ചെയ്തത് അടുത്ത ദിവസം വരാം എന്ന് വില്ലേജ് ഓഫീസറെ ധരിപ്പിച്ച് ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് പോരും വഴി പാചകത്തിനുള്ള കുറച്ച് സാധനങ്ങളും വാങ്ങി. റൂമിലേക്ക് എത്തിയപ്പോൾ സുധിയോട് അടുത്ത വീട്ടിലെ ചേച്ചി: കൂട്ടുകാരൻ ഒക്കെ വന്നതല്ലേ ഇന്ന് ഉച്ചക്ക് ഭക്ഷണം ഇവിടെ നിന്നാകാം.
സുധി: വേണ്ട ചേച്ചി, ഞങ്ങളിവിടെ റെഡിയാക്കി കൊള്ളാം അതിനുള്ള സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്.
ചേച്ചി: ഇനി അതൊക്കെ റെഡിയാക്കിയിട്ട് വേണ്ടേ, ഇവിടെ ഞാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്.
💬 Comments
View all comments