0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Dasan Read All Parts 552

സെക്കൻഡ് ഹാൻഡ് സ്കൂട്ടർ ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. അതിലാണ് അവൻറെ യാത്ര. ഞങ്ങൾ കുറെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ഞാൻ താക്കോൽ വാങ്ങിയ വീട്ടുകാരുടെതാണ് ഈ വീട് എന്ന് അവൻ പറഞ്ഞു. അവിടെ ഒരു ചേട്ടനും ചേച്ചിയും അവരുടെ മകളുമാണ് ഉള്ളത്. ഞാൻ താക്കോൽ വാങ്ങിയത് ചേച്ചിയുടെ കയ്യിൽ നിന്നാണ്. ചേച്ചിക്ക് ഏകദേശം 45-48 വയസ്സ് തോന്നിക്കും. ചേട്ടനെ മകളെയും കണ്ടിട്ടില്ല. ഞാൻ വരും എന്ന് അറിഞ്ഞതുകൊണ്ട് രാവിലെ തന്നെ സുധി ഭക്ഷണം റെഡിയാക്കി വച്ചാണ് പോയത്. അടുത്തദിവസം ജോയിൻ ചെയ്യാൻ പോകേണ്ടതിനാൽ എൻറെ സർട്ടിഫിക്കറ്റൊക്ക് റെഡിയാക്കി വെച്ച് നേരത്തെ കിടന്നു.

കോളിംഗ് ബെൽ അടിക്കുന്ന വച്ച് കേട്ടാണ് എഴുന്നേറ്റത്, ജോലിക്ക് ഒക്കെ പോകുന്നതുകൊണ്ട് ഒരു വാച്ച് ഞാൻ വാങ്ങിയിട്ടുണ്ട്. സമയം നോക്കുമ്പോൾ 6:45, ഇത്ര രാവിലെ ആരാണാവോ. ഞാൻ എഴുന്നേറ്റ് സുധിയുടെ മുറിയിൽ നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിലാണ്. ഞാൻ ചെന്ന് വാതിൽ തുറന്നു. രാവിലെ തന്നെ നല്ല കണി, കുളിച്ച് ചന്ദനക്കുറിയിട്ട് പാവാടയും ബ്ലൗസും ധരിച്ച ഏകദേശം 18 19 വയസ്സ് തോന്നിക്കുന്ന വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടി കയ്യിൽ തൂക്കു പാത്രവുമായി നിൽക്കുന്നു. വാതിൽ തുറന്ന് ഉടൻതന്നെ
പെൺകുട്ടി: അണ്ണാ ഇത് എത്രനേരം ആണ് കിടന്നുറങ്ങുന്നത്.
പറഞ്ഞ് കഴിഞ്ഞതിനുശേഷമാണ് ആള് മാറി എന്ന് കണ്ടത്. ആള് പറഞ്ഞത് അബദ്ധമായി എന്ന് കണ്ട് നാക്ക് കടിച്ചു. ഞാൻ ആരാ എന്താണെന്നറിയാതെ മിഴിച്ചു നിൽക്കുമ്പോൾ, സുധി പെട്ടെന്നെഴുന്നേറ്റു വന്നു.
സുധി: എടാ ഇത് അടുത്ത വീട്ടിലെ ആ ചേച്ചിയുടെ ചേട്ടൻറെയും മകൾ സീതയാണ്. സീതേ, ഇത് എൻറെ ഫ്രണ്ട്

💬 Comments

View all comments