Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
അച്ഛനെ കാണാൻ സാധിച്ചില്ല. ബസ്സ് കിട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 7:50. എട്ടരയ്ക്ക് മുമ്പ് ഒരു ട്രെയിൻ ഉണ്ടായിരുന്നു 8 10 ന്. പ്ലാറ്റ്ഫോമിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റും എടുത്ത് ആ വണ്ടിയിൽ യാത്ര തുടർന്നു. ട്രെയിനിൽനിന്ന് പോളിയെ വിളിച്ചു. കിളി, ഞാൻ അവിടെ നിന്നും പോന്നതിനു ശേഷം ആ വീട് ഉറങ്ങി എന്നാണ് പറയുന്നത്. സംസാരിക്കുമ്പോൾ വിങ്ങുന്നുണ്ട്. കുറച്ചുനേരം സംസാരിച്ചതിനുശേഷം ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വണ്ടി എത്തുമ്പോൾ വൈകുന്നേരം 3:40. ഞാൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി സുധിയെ വിളിച്ചു. സുധി എന്നോട് പറഞ്ഞു, താക്കോൽ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ട്. ഞാനവിടെ നിന്നു ഒരു ഓട്ടോ വിളിച്ച് സുധി പറഞ്ഞ ഉള്ളൂർ എന്ന സ്ഥലത്തെത്തി. അടുത്ത വീട്ടിൽ നിന്നും താക്കോൽ വാങ്ങി, രണ്ടു മുറിയും ചെറിയ ഹാളും ചെറിയ സിറ്റൗട്ടും അടുക്കളയും ഉള്ള ഒരു ചെറിയ വീട്. വീടിൻറെ ദർശനം, ഇപ്പോൾ താക്കോൽ വാങ്ങിയ വീടിൻറെ ദിശയിലേക്കാണ്. ഈ വീടിൻറെ സിറ്റൗട്ടിലേക്ക് ഇറങ്ങിയാൽ അവർക്ക് നമ്മളെ കാണാം. ഒരു ഉൾപ്രദേശം ആണ്, ചെറിയ വണ്ടികൾ മാത്രം കടന്നു വരുന്ന വഴി. എൻറെ സാധനങ്ങളെല്ലാം മുറിയിൽ വച്ചു ഒന്നു കുളിച്ച് ഫ്രഷായി. കിളിയെയും വീട്ടിലും ഞാൻ ഇവിടെ എത്തിയ കാര്യം വിളിച്ചു പറഞ്ഞു. രണ്ടു മുറിയിലും കട്ടിലും ബെഡും ഉണ്ട്. ഒന്നിൽ സുധി ആണ് താമസിക്കുന്നത്. എൻറെ മുറിയിൽ കയറി ഞാൻ ഒന്നു കിടന്നു. വൈകുന്നേരം 6 മണി കഴിഞ്ഞപ്പോൾ സുധി എത്തി. അവൻ ഒരു
💬 Comments
View all comments