Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
മുണ്ടും ഷർട്ടും ഞാൻ എടുത്ത് സൂക്ഷിച്ചു വെച്ചു. അത് വല്യമ്മ കാണാതെ കട്ടിലിൽ വിരിച്ച് അതിനുമുകളിൽ കിടക്കുന്നു.
ഞാൻ: എൻറെ പെണ്ണ് വിഷമിക്കരുത്. ഞാൻ അവധി കിട്ടുമ്പോഴൊക്കെ അവിടെ എത്തും. നാളെ രാവിലെ തന്നെ ഞാൻ ഇവിടെ നിന്ന് പുറപ്പെടും. പോകുന്ന വഴി പറ്റുകയാണെങ്കിൽ വിളിക്കാം അല്ലെങ്കിൽ അവിടെ എത്തിയിട്ട് വിളിക്കാം. ഒരു ഉമ്മ തരുമൊ?
കിളി: ഉമ്മ എന്തിന് എന്നെ തന്നെ ഞാൻ തരാമെന്ന് പറഞ്ഞതല്ലേ.
ഞാൻ: എനിക്കിപ്പോൾ ഒരു ഉമ്മ മതി.
കിളി: എവിടെ വേണം?
ഞാൻ: എൻറെ നെഞ്ചിൽ അല്ലേ കിടക്കുന്നത്, അവിടെത്തന്നെ തന്നാൽ മതി.
കിളി: ഉമ്മ......
ഞാൻ: കിട്ടിയില്ല.
കിളി: ഉമ്മ........ ഉമ്മ..... ഉമ്മ. മതിയോ
ഞാൻ: മതിയായില്ല, എന്നാലും തൽക്കാലം മതി. എൻറെ നെഞ്ചിൽ കിടന്നുറങ്ങിക്കോ..... ഞാൻ പാടി ഉറക്കണോ.
കിളി: വേണ്ട, എനിക്ക് സഹിക്കാൻ കഴിയില്ല. ഞാൻ ഇപ്പോഴും കരച്ചിൽ കടിച്ചു പിടിച്ചിരിക്കുകയാണ്. നാളെ രാവിലെ പോകാനുള്ളതല്ലേ, ശരി ഉറങ്ങിക്കോ.
ഞാൻ: ശരി മോളെ ഉറങ്ങിക്കോ.
ഞാൻ ഫോൺ കട്ട് ചെയ്തു. വീട് മാറി കിടന്നത് കൊണ്ടാണോ, കിളിയേ വിട്ടു പോന്നതിൻ്റെതാണൊ എന്തോ ഉറക്കം വരാൻ ഒരുപാട് താമസിച്ചു.
രാവിലെ അമാന വിളിച്ചപ്പോഴാണ് എഴുന്നേറ്റത്
അമ്മ: എപ്പോഴാണ് നിനക്ക് പോകേണ്ടത്? സമയം ആറര ആയി.
ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റു. എട്ടരയ്ക്ക് മറ്റോ ഒരു ട്രെയിൻ ഉണ്ട്. അത് കിട്ടിയാൽ ബസ്സിൽ ഉള്ള യാത്ര ഒഴിവാക്കാം. ഞാൻ പെട്ടെന്ന് യാത്രയായി പ്രഭാതഭക്ഷണവും കഴിച്ച് അവരോടെല്ലാം യാത്ര പറഞ്ഞു. അച്ഛൻ രാവിലെ തന്നെ ഫിഷിംഗ് ഹാർബറിൽ പോയിരുന്നു അതുകൊണ്ട്
💬 Comments
View all comments