0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Dasan Read All Parts 562

എനിക്കേ അറിയൂ..... നിന്നുതിരിയാൻ സമയമില്ല. എന്നിട്ടും സമയം കണ്ടെത്തി ഞാൻ വന്നപ്പോൾ, എൻറെ പെണ്ണ് എന്നോട് കെറുവിച്ചിരിക്കുന്നു. ഇപ്പോൾ ആർക്ക് ആരോടാണ് സ്നേഹം ഇല്ലാത്തത് എന്ന് മനസ്സിലായി. ഇന്നലെ രാത്രിയിൽ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. ഞാൻ എത്ര തവണ മുട്ടി തുറന്നൊ എന്നുമാത്രമല്ല ഒരു പ്രതികരണം പോലും ഉണ്ടായില്ല. അപ്പോൾ ആർക്കാണ് സ്നേഹം ഇല്ലാത്തത്. എത്രയോ ദിവസങ്ങൾ ഞാൻ ഫോണിൽ വിളിച്ചു, എടുത്തില്ല. നിങ്ങൾ അമ്മയും മകളും ഇവിടെയല്ലേ, ഞാൻ അവിടെ ഒറ്റയ്ക്ക്. എൻറെ ഫോണിൽ നിന്നും മറ്റാരെങ്കിലും വിളിച്ച് എനിക്ക് എന്തെങ്കിലും സംഭവിച്ചുവെന്ന്
ഉടനെ എൻറെ വായപൊത്തി കാളിയുടെ മട്ടും ഭാവവും മാറി. എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി......
കിളി: എൻറെ പൊന്നിന് ഒന്നും പറ്റില്ല....... ഞാൻ എപ്പോഴും വിളക്ക് കത്തിക്കുമ്പോൾ പ്രാർത്ഥിക്കാറുണ്ട്........ എന്നോട് ഇങ്ങനെയൊന്നും പറയരുത്.
ഞാൻ: പറയാതെ പിന്നെ, എത്ര ദിവസം ഞാൻ വിളിച്ചു എന്നറിയാമോ?
കിളി: അമ്മൂമ്മ എടുക്കാറുണ്ടല്ലോ
ഞാൻ: എനിക്ക് എൻറെ പെണ്ണിനോട് സംസാരിക്കണം എന്ന് തോന്നുമ്പോൾ, എന്തു ചെയ്യണം. ഫോൺ എടുത്തില്ല അതുപോട്ടെ ഇന്നലെ വന്നിട്ട് ഇത്രയും സമയമായിട്ടും എന്നോട് ഒരു വാക്ക് ചോദിച്ചോ. എന്നെ കണ്ടതായി പോലും നടിച്ചില്ല. എന്നിട്ടും നാണംകെട്ട് ഞാൻ വന്നു, അപ്പോഴും കൊമ്പും കുലുക്കി കൊണ്ട് എൻറെ നേരെ വരുകയായിരുന്നില്ലെ? അത്രയൊക്കെ ഉള്ളൂ സ്നേഹം.
കിളി: വാതിലിൽ മുട്ടി കഴിഞ്ഞ് കുറേ കഴിഞ്ഞപ്പോൾ ഞാൻ തുറന്നു നോക്കി. സെറ്റിയിൽ കിടന്നുറങ്ങുന്നു. ശല്യപ്പെടുത്തേണ്ട എന്ന് കരുതി.
ഞാൻ: എന്ത് ശല്യം. രണ്ടാഴ്ച കാത്തിരുന്നു കിട്ടി വന്നതാണ്. അപ്പോൾ ഇവിടെ ഒരാൾ കൊമ്പും കയറ്റി

💬 Comments

View all comments