Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
പിടിച്ചിരിക്കുന്നു. കൊമ്പ് ഒടിക്കാൻ എനിക്കറിയില്ല എന്ന് കരുതേണ്ട.
കിളി: ഓ! പിന്നെ, ഒടിക്കാൻ ഇങ്ങോട്ട് വന്നാൽ മതി. മോൻ ഒന്നു നന്നായിട്ടുണ്ട്. ആരുടേതാണാവോ ഭക്ഷണം.
ഞാൻ: നമ്മൾ ഉണ്ടാക്കിയാൽ, നമുക്ക് തിന്നാം അല്ലെങ്കിൽ പട്ടിണി. ഇപ്പോൾ ജോലിയൊക്കെ കിട്ടിയപ്പോൾ ഒരു ധൈര്യം. നമ്മുടെ പ്രശ്നം ഇവിടെ അറിഞ്ഞാലും ആരെങ്കിലും എതിർത്താലും ധൈര്യപൂർവ്വം എനിക്ക് വിളിച്ചുകൊണ്ട് പോകാമല്ലോ എന്ന മാനസിക സന്തോഷമാണ് എൻറെ മുഖത്തും ശരീരത്തിലും.
കിളി: വലിയമ്മയുടെ മുറ്റമടി കഴിഞ്ഞു എന്ന് തോന്നുന്നു.
ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് സെറ്റിയിൽ തന്നെ പോയിരുന്നു. അമ്മൂമ്മ അകത്തേക്കു കയറി എൻറെ അടുത്ത് വന്നിരുന്നു. ജോലിയെപ്പറ്റിയും ആ നാടിനെ പറ്റിയുമൊക്കെ ചോദിച്ചു.
അമ്മൂമ്മ: നിനക്ക്, നിൻറെ ചിറ്റയുടെ അടുത്ത് ഒന്ന് പോകാൻ പാടില്ലേ? പോകുമ്പോൾ ആ പിള്ളേർക്ക് എന്തെങ്കിലും കഴിക്കാൻ മേടിച്ചു കൊണ്ട് പൊയ്ക്കോ.
ഞാൻ: ശരി, ചിറ്റക്ക് ഇപ്പോൾ എങ്ങനെയുണ്ട്?
അമ്മൂമ്മ: കുഴപ്പമൊന്നുമില്ല.
ഇനിയിപ്പോൾ ഇവിടെ നിന്നിട്ട് പ്രണയസല്ലാപം ഒന്നും നടക്കില്ല, ഏതായാലും ചിറ്റയുടെ അടുത്ത് ഒന്ന് പോയിട്ട് വരാം. സൈക്കിൾ അന്വേഷിച്ചപ്പോൾ പ്രകാശൻ വന്നു കൊണ്ടു പോയി എന്ന് അറിഞ്ഞു. അതുകൊണ്ട് ഇനി നടരാജനാണ് അഭികാമ്യം. ഞാൻ രാവിലത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു, പതിയെ നടന്നു. ചിറ്റയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒരു കടയുണ്ട്, പിള്ളേർക്ക് കഴിക്കാൻ പറ്റിയ അവിടെനിന്നും കുറച്ച് സാധനങ്ങൾ വാങ്ങി. ചിറ്റയുടെ വീട്ടിലെത്തി, കുഞ്ഞച്ചനും ഉണ്ടായിരുന്നു അവരോട് വർത്തമാനം പറഞ്ഞു കുറച്ചു നേരം ഇരുന്നു, വീടെത്തിയപ്പോൾ ഉച്ച ആകാറായി. അമ്മയും കിളിയും അടുക്കളയിൽ തകൃതിയായ പണിയിലാണ്.
അമ്മുമ്മ: നീ കൊണ്ടുപോയ അച്ചാർ ഒക്കെ
💬 Comments
View all comments