Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
അവിടെ ഉണ്ടാവും. ഞാൻ സ്പെയർ കീയിട്ട് വാതിൽ തുറന്നു, അകത്തു കയറിയപ്പോൾ അവിടെ മുഴുവൻ ചവിട്ടി കയറിയതിൻ്റെ അഴുക്കുകൾ കിടക്കുന്നു. ഇവിടെ എന്താണ് നടന്നത് സുധി എവിടെപ്പോയി. ഞാൻ മുറിയിൽ ലൈറ്റ് ഒക്കെ ഇട്ട്, ബാത്റൂമിൽ കയറി ഫ്രഷായി. സുധി എവിടെയാണ് ആരോട് ചോദിക്കും, ചേട്ടനോട് അന്വേഷിക്കാമെന്ന് കരുതി വീട്ടിലേക്ക് നടന്നു. ചേച്ചിയുടെ ഇളയ അച്ഛൻറെ ഒരു മകൻ, അവരുടെ കോമ്പൗണ്ടിൽ നിന്നും ഉറക്കെ: ദേ പോകുന്നു ഒരു വരുത്തൻ, ഇവനെയൊക്കെ ഇവിടെവെച്ച് വാഴിക്കരുത്.
ഞാൻ ഒന്ന് തിരിഞ്ഞു നിന്നു. അപ്പോൾ അവൻ അവിടെ നിന്നും പെട്ടെന്ന് വലിഞ്ഞു. എനിക്ക് എന്തോ അപകടം മണത്തു. ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ ചേട്ടനും ചേച്ചിയും അകത്ത് ഇരിക്കുകയാണ്, സീത മുറിയിലിരുന്ന് എന്തോ നോട്ട്സ് തയ്യാറാക്കുകയാണ് എന്ന് തോന്നുന്നു. ഞാൻ ബെല്ല് അടിച്ചു, ചേട്ടൻ എഴുന്നേറ്റ് വന്ന് എന്നോട് അകത്തേക്ക് വരാൻ പറഞ്ഞു. അകത്തേക്ക് കേറി ഞാൻ കസേരയിൽ ഇരുന്നു.
ചേട്ടൻ: അജയ, ഇവിടെ ഒരു സംഭവം ഉണ്ടായി. സുധി, അവൻറെ ആ പെൺകുട്ടിയുമായി ഇവിടെ വന്നിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി വന്നതാണ്. അവർ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. ഞാൻ വന്നിട്ട് ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ്, അവർ രണ്ടുപേരും നിങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് പോയി. രമണിയുടെ ഇളയച്ഛൻമാർക്കും മക്കൾക്കും ഞാനാ വീട് വാടക കൊടുത്തത് ഒട്ടും പിടിച്ചിട്ടില്ല എന്നുള്ള കാര്യം അജയന് അറിയാമല്ലോ. അത് ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടാണ് അതിനുശേഷം ഈ വീട് വച്ചപ്പോൾ ഇങ്ങോട്ട് മാറി. ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി
💬 Comments
View all comments