0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Dasan Read All Parts 731

അവാർഡ് കൊടുക്കാം എന്ന് തീരുമാനിച്ചു. അത് അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. ഇന്ന് അവിടെ സിന്ധുവിനെ നിശ്ചയം ആയിരുന്നല്ലോ. അവന്മാരൊക്കെ വെള്ള പുറത്തായിരുന്നു, അപ്പോഴാണ് സുധി ഒരു പെണ്ണിനെയും കൊണ്ട് ആ വീട്ടിലേക്ക് കയറി പോകുന്നത് കണ്ടത്. നേരത്തെ വന്നപ്പോഴും അവന്മാർ അലമ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് അവന്മാരും അവന്മാരുടെ കൂട്ടുകാരും ഒരു സീൻ ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അവരെല്ലാവരും കൂടി ആ വീട്ടിലേക്ക് കയറിച്ചെന്നു. കുറേയേറെ അനാവശ്യങ്ങൾ പറഞ്ഞു ബഹളമായി ആളുകൾ കൂടി. ഈ സുധി ഇതിനുമുമ്പും ഇവിടെ പെണ്ണിനെ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് ഇവിടെ ആവർത്തിക്കാൻ സമ്മതിക്കില്ല എന്നും പറഞ്ഞ ആൾക്കാരും ബഹളം കൂട്ടി. ഞാൻ വന്നപ്പോഴേക്കും കൈവിട്ടു പോയിരുന്നു. അതുകൊണ്ട് സുധിക്ക് ഇവിടെനിന്നും പോകേണ്ടിവന്നു.
ഞാൻ: സുധി എങ്ങോട്ടാണ് പോയത്? അവൻ എന്നെ ഒന്ന് വിളിച്ചു പറഞ്ഞു പോലുമില്ലല്ലോ.
ചേട്ടൻ: അവൻ അങ്ങനെ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു. അജയൻ ഒന്ന് വിളിക്ക്.
ഞാൻ: ഫോണിൽ ചാർജ് ഇല്ലാത്തതിനാൽ, അവിടെ കുത്തിയിരിക്കുകയാണ്. റൂമിലേക്ക് എത്തിയിട്ട് ഞാൻ വിളിച്ചു കൊള്ളാം. ചേച്ചി എന്താണ് വിഷമിച്ചിരിക്കുന്നത്?
ചേട്ടൻ: അവൾ ഈ സംഭവം കഴിഞ്ഞശേഷം നല്ല വിഷമത്തിലാണ്.
ഞാൻ: അതൊന്നും സാരമില്ല ചേച്ചി ഞാൻ സുധിയെ വിളിച്ചോളാം.
ചേട്ടൻ: അവന്മാർ സുധിയുടെ ഓഫീസിൽ ചെന്ന് പരാതിപ്പെടും എന്ന് പറയുന്നുണ്ടായിരുന്നു.
ഞാൻ: ഞാനെന്നാൽ ചെല്ലട്ടെ, സുധിയെ വിളിക്കണം. എവിടെ നമ്മുടെ ചീതമ്മ?
സീത വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.
സീത: ഞാൻ ഇവിടെ ഉണ്ട് അണ്ണാ. എനിക്ക് കുറച്ച് നോട്സ് തയ്യാറാക്കാൻ ഉണ്ട്.
ഞാൻ: അത് നടക്കട്ടെ, ഞാൻ ഇറങ്ങുകയാണ്.
ചേച്ചി: ഭക്ഷണം കഴിച്ചിട്ട് പോകാം

💬 Comments

View all comments