Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
കുടിക്കാൻ അങ്ങോട്ട് വരാൻ അമ്മ പറഞ്ഞിട്ടുണ്ട്.
ഞാൻ: ശരിക്കും ഞാനൊരു ബുദ്ധിമുട്ടാവും.
ഞാൻ നോക്കുമ്പോൾ ഇളയച്ഛൻ്റെ വീട്ടുകാർ അവർ ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട്.
ഞാൻ: ചീതമ്മെ, മോള് പൊയ്ക്കോ. അവന്മാർ ഇങ്ങോട്ട് നോക്കി നിൽപ്പുണ്ട് ഇനിയും ഒരു സീൻ ഉണ്ടാക്കേണ്ട.
സീത: പിന്നെ, അവന്മാർ ഇങ്ങോട്ട് സീൻ ഉണ്ടാക്കാൻ വരട്ടെ....... ആ പാവം പെൺകൊച്ച് പോലെയല്ല. ഞാൻ ഇന്നലെ ആ സമയത്ത് ഇവിടെ ഇല്ലാതെ ആയി പോയി. അണ്ണൻ പേടിക്കണ്ട.
എന്നു പറഞ്ഞു അങ്ങോട്ടു നോക്കി കയ്യിലുള്ള ചൂലിൻ്റെ കട ഇടത്തെ കയ്യിൽ കുത്തി. ഇത് കണ്ടപ്പോൾ അവന്മാർ ഓരോരുത്തരായി അകത്തേക്ക് വലിഞ്ഞു.
ഞാൻ: അച്ഛൻ പോയോ?
സീത: ഇല്ല അണ്ണാ.
ഞാൻ: ഞാൻ ഒന്ന് അച്ഛനെ കണ്ടിട്ട് വരാം.
സീത: നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നത് കണ്ടിട്ട് അവന്മാർ സീൻ ഉണ്ടാക്കുമെന്ന് പേടിച്ചിട്ടാണോ പോകുന്നത്. അങ്ങനെ പേടിക്കാൻ ഒന്നും വേണ്ട. നമ്മൾ രണ്ടുപേരും കെട്ടിപ്പിടിച്ചു നിന്നാലും അവന്മാർ ഇങ്ങോട്ട് വരില്ല.
ഞാൻ: അതല്ല എനിക്ക് വേറൊരു കാര്യം അച്ഛനോട് പറയാനുണ്ട്.
അവിടെ ചെല്ലുമ്പോൾ ചേട്ടൻ ബ്രഷ് ചെയ്തു കൊണ്ടിരിക്കുകയാണ്.
ഞാൻ: ചേട്ടൻ പോകാറായോ?
ചേട്ടൻ: ഇല്ല, ഒന്ന് മാർക്കറ്റിൽ പോയി വരണം. എന്നിട്ടു വേണം പോകാൻ.
ഞാൻ: സുധിയെ ഞാൻ വിളിച്ചിരുന്നു, ചേട്ടനോടും ചേച്ചിയോടും വിഷമിക്കേണ്ട എന്ന് പറഞ്ഞു. അവൻ അവിടെ അടുത്തെവിടെയൊ ഒരു മുറി നോക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വരുന്നത്, ഞങ്ങൾ രണ്ടുപേരും കൂടിയാണല്ലോ ആ വീട് എടുത്തത്. ഇപ്പോൾ അവൻ പോയി, ഇനിയിപ്പോൾ എനിക്കുമാത്രം താമസിക്കാൻ അത്രയും സൗകര്യമുള്ള വീട് ആവശ്യമില്ലല്ലോ?
💬 Comments
View all comments