0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Dasan Read All Parts 735

പെട്ടെന്ന് ശിവൻ ചേട്ടൻ കയറി സംസാരിച്ചു.
ചേട്ടൻ: എനിക്കറിയാം, ഞങ്ങൾ ഇന്നലെ രാത്രി അജയൻ പറയാൻ ഉദ്ദേശിക്കുന്ന ഈ വിഷയം സംസാരിച്ചിരുന്നു. എനിക്കറിയാം അജയൻ പറഞ്ഞതനുസരിച്ചാണ് സുധി ഈ വീട് ഒന്നു നോക്കിയത്, അന്നുതന്നെ സുധി എന്നോട് വിവരങ്ങളെല്ലാം പറഞ്ഞിരുന്നു. ഇപ്പോൾ ആ വാടക അജയൻ ഒറ്റയ്ക്ക് തരേണ്ടി വരും എന്നുകരുതിയാണ് വീടു മാറാൻ പോകുന്നത് എന്ന് എനിക്ക് മനസ്സിലായി. വാടക ഒരു പ്രശ്നമല്ല അജയ, അജയൻ ഇപ്പോൾ ഷെയർ ചെയ്യുന്ന വാടക തന്നെ എനിക്ക് തന്നാൽ മതി. എൻറെ ചുറ്റും കിടക്കുന്നത് മുഴുവൻ കാർക്കോടകൻമാരാണ്, ആരെങ്കിലും മനുഷ്യൻമാരായി അടുത്ത് താമസിക്കുന്നത് നല്ലതാണല്ലോ. ആൾത്താമസം ഉണ്ടെങ്കിൽ ആ വീടും നശിച്ചു പോകില്ല. അതുകൊണ്ട് അജയൻ ഇങ്ങോട്ട് ഒന്നും പറയണ്ട. അവിടെത്തന്നെ താമസിക്കുക.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് സീത എത്തി. സീതയോട്
ചേട്ടൻ: അജയൻ ഇവിടെ നിന്നും പോകാൻ പോകുന്നുവെന്ന്.
സീത: അവന്മാരെ പേടിച്ചിട്ടാണോ?
ചേട്ടൻ: അതല്ല മോളെ, അവർ രണ്ടുപേരും കൂടിയാണല്ലോ വാടക തന്നിരുന്നത്. ഇപ്പോൾ ഒറ്റക്കായല്ലോ, അതുകൊണ്ടാണ്.
സീത: അതൊന്നും കുഴപ്പമില്ല അണ്ണാ, വാടക തന്നില്ലെങ്കിലും കുഴപ്പമില്ല. അല്ലേ അച്ഛാ.
ചേട്ടൻ: അതെ. എൻറെ മോള് തരണ്ട എന്ന് പറഞ്ഞാൽ തരണ്ട. പിന്നെ ഇന്നലെ ആ വിഷയം ഉണ്ടായ സമയത്ത്, എൻറെ മോള് ഇല്ലാതിരുന്നത് അവന്മാരുടെ ഭാഗ്യം. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാതെ ഇരുന്നതാണ്. ചീതമ്മ, ബ്ലാക്ക് ബെൽറ്റ് ആണ്.
ഞാൻ സീതയെ പകച്ചുനോക്കി, അപ്പോഴേക്കും ചേച്ചിയും വന്നു.
ചേച്ചി: ഒരാളുടെ ഭക്ഷണം അല്ലേ അജയ,

💬 Comments

View all comments