0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Dasan Read All Parts 714

പിന്നെ, അടുത്ത വെള്ളിയാഴ്ച രാത്രി ഇവിടെ എത്തിയിരിക്കണം. അല്ലെങ്കിൽ എൻറെ സ്വഭാവം മാറും.
ഞാൻ: എൻറെ മോളെ, അവിടുത്തെ കാര്യം ഒന്നും പറയാതിരിക്കുകയാണ് നല്ലത്. അവിടെ പിടിപ്പതു ജോലിയുണ്ട്, അഞ്ചുപേരു ചെയ്യുന്ന ജോലി നാലുപേരാണ് ചെയ്യുന്നത്. അതും ഞാൻ പുതിയത് ആയതുകൊണ്ട് കൂടുതൽ ജോലി എൻറെ തലയിലും. ചില ദിവസങ്ങളിൽ ജോലി കഴിഞ്ഞു വരുമ്പോൾ തലയ്ക്കൊരു പെരുപ്പാണ്. എന്നിട്ടും ഞാൻ മോളെ വിളിക്കും, അപ്പോഴാണ് ഇവിടെ കൊമ്പും കുലുക്കി കൊണ്ട് നിൽക്കുന്നത്. ഇപ്പോൾ ഈ ശനിയാഴ്ച വന്ന ജോലി, എൻറെ മേശപ്പുറത്ത് ഉണ്ടാവും. അത് ഞാൻ തന്നെ ചെയ്തു തീർക്കണം. എന്നാലും എൻറെ പെണ്ണിൻറെ സന്തോഷം കാണാൻ വേണ്ടിയാണ് ഞാൻ ഇവിടെ വരുന്നത്.
കിളി: എനിക്ക് എല്ലാ ആഴ്ചയും കാണണം.
ഞാൻ: ശ്രമിക്കാമെന്നേ പറയാൻ പറ്റു.
കിളി: ശ്രമിക്കാം എന്നല്ല, വരണം.
ഞാൻ കൂടുതലൊന്നും പറയാൻ നിന്നില്ല. ഈ പെൺകൊച്ചിനോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. വരുന്നിടത്ത് വെച്ച് കാണാം. എന്നാലും ഒന്നുകൂടി പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി ചെന്നു. പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ മനുഷ്യന് ടെൻഷൻ അടിക്കാനെ നേരം ഉണ്ടാവു. ഫോൺ വിളിച്ചാൽ എടുക്കില്ല, ആകെ ബഹളമയം ആകും.
ഞാൻ: മോളെ, ഞാൻ പറയുന്നത് ഒന്ന് സമാധാനത്തോടെ കേൾക്കണം. ഞാൻ ഇപ്പോൾ ജോയിൻ ചെയ്തതേയുള്ളൂ, അതുകൊണ്ട് ലീവ് എടുക്കുന്നതിന് ഒരു പരിധിയുണ്ട്. അതുമാത്രമല്ല ഈ ഓഫീസ്, പൊതു ജനങ്ങൾ കൂടുതലായി വരുന്ന സ്ഥലമാണ്. അവരുടെ കാര്യങ്ങൾ കൃത്യമായി നടന്നില്ലെങ്കിൽ അവർ പരാതിപ്പെടും. അത് ജൂനിയറായ എനിക്ക് ദോഷം ചെയ്യും. എനിക്കും ആഗ്രഹം ഉണ്ട്, എപ്പോഴും എൻറെ മോളെ കാണണമെന്നും ഇങ്ങനെ

💬 Comments

View all comments