Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
ഒരു മൊത്ത് മൊത്തിയതും ദേ വരുന്നു പുറത്തേക്ക്, ഞാൻ ബാത്ത്റൂമിലേക്ക് ഓടി. ശർദ്ദിച്ചു കഴിഞ്ഞ് കട്ടിലിൽ കയറി കിടന്നു. മനുഷ്യൻറെ മനസ്സമാധാനം നശിപ്പിക്കുന്ന ഭദ്രകാളി. ഞാൻ വീണ്ടും ഭദ്രകാളിയെ വിളിച്ചു. അമ്മുമ്മയാണ് എടുത്തത്.
അമ്മുമ്മ: ആ മോനെ
ഞാൻ: രാവിലെ തന്നെ ഓഫീസിൽ നിന്നും വിളിച്ചിരുന്നു അതുകൊണ്ട് ഫോൺ എടുക്കാതെ ആണ് ഞാൻ അങ്ങോട്ട് പോയത്.
അമ്മൂമ്മ: ഇന്ന് രാവിലെ പ്രകാശൻ ഇവിടെ വന്നിരുന്നു. കിളിക്ക് എന്തോ പരീക്ഷയുടെ പേപ്പറും ആയി വന്നതാണ്.
ഞാൻ: കിളി എവിടെ?
അവിടെ വർത്തമാനം പറയുന്നത് കേൾക്കുന്നുണ്ട്, അമ്മൂമ്മ പറയുന്നുണ്ട് 'മോളു പറയ്'
കിളി: ഹലോ
ഞാൻ: പറയു മോളെ......
മിണ്ടുന്നില്ല, വീണ്ടും
ഞാൻ: മോളെ, ഞാൻ രാവിലെ ഫോൺ എടുക്കാതിരുന്നത്. ഫോൺ വീട്ടിൽ വച്ച് മറന്നിട്ട് ഒഫീഷ്യൽ മാറ്റർ സംസാരിക്കാനായി ഒരാളുടെ അടുത്ത് പോയതുകൊണ്ടാണ്. എൻറെ മോളല്ലേടി, നിനക്ക് എന്നെ മനസ്സിലാവില്ലേ...... ഇന്ന് എൻറെ മനസ് മുഴുവൻ വേദനയായിരുന്നു. ഞാൻ മോളെ മനസ്സിലാക്കിയതുപോലെ, എന്നെ മനസ്സിലാക്കാൻ എന്താണ് മോൾക്ക് പറ്റാത്തത്.
വീണ്ടും മൗനം, ദൈവമേ ഇതെങ്ങനെ കരക്ക് എത്തിക്കും. എനിക്കാണെങ്കിൽ തീരെ വയ്യ. ചേട്ടൻറെ വീട്ടിൽ നിന്നും ആരെങ്കിലും അന്വേഷിച്ചു വരുന്നതിനുമുമ്പ് അങ്ങോട്ട് ചെന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വന്നു കിടക്കണം.
ഞാൻ: ഹലോ, കേൾക്കുന്നുണ്ടോ
ഒരു രക്ഷയുമില്ല, മിണ്ടുന്നില്ല.
ഞാൻ: മോളെ, എന്നോട് നിനക്ക് അശേഷം സ്നേഹം ഇല്ലല്ലെ? ഞാൻ എത്ര നേരമായി കെഞ്ചുന്നു. ഞാൻ ഇത്രയൊക്കെ സംസാരിച്ചിട്ടും ഒരു വാക്ക് തിരിച്ച് പറഞ്ഞിട്ടില്ല. എവിടെയാണ് പരീക്ഷ സെൻറർ.
കിളി: അടൂർ ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ.
ഞാൻ: എന്നാണ്
💬 Comments
View all comments