Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
ടെസ്റ്റ്?
കിളി: നാളെ ബുധനാഴ്ച കൂട്ടാതെ, മൂന്നാമത്തെ ബുധനാഴ്ച.
ഞാൻ: ഈ ആഴ്ച ഞാൻ വരട്ടെ, എന്നിട്ട് നോക്കാം. സമയമുണ്ടല്ലോ, ഈ വരവ് നല്ല അടുത്ത വരവിന് നമുക്ക് അമ്മുമ്മയെയും കൊണ്ട് ഇങ്ങോട്ട് പോരാം. ഇവിടെനിന്നും ടെസ്റ്റിനു പോകുന്നതാണ് എളുപ്പം. ഒരാഴ്ച നിന്നിട്ട് തിരിച്ചു പോകാം. വഴക്കു മാറിയോ? എൻറെ പൊന്നല്ലേ എന്നോട് പിണങ്ങല്ലേ.
കിളി: ഇല്ല ഞാൻ പിണങ്ങുന്നില്ല. ഇനി എവിടെപ്പോയാലും കയ്യിൽ ആ ഫോൺ എടുത്തോളണം.
ഞാൻ: അമ്മൂമ്മയെവിടെ?
കിളി: അടുക്കളയിൽ ഉണ്ട്.
ഞാൻ: പണിയൊക്കെ കഴിഞ്ഞില്ലേ.
കിളി: അച്ചാർ ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞതുകൊണ്ട്, ഞങ്ങൾ നാരങ്ങ അരിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലെത്തില്ലെ? ഞാൻ കാത്തിരിക്കും.
ഞാൻ: തീർച്ചയായും.
കിളി: രാത്രി 10 മണിക്ക് വിളിക്കണം, ഇപ്പോൾ നിർത്തുന്നു.
ഫോൺ കട്ടായി, ഞാൻ എഴുന്നേറ്റ് ചേട്ടൻറെ വീട്ടിലേക്ക് നടന്നു, നടക്കുമ്പോൾ കാലുകൾ വേച്ചു പോകുന്നു. അവിടെ ചെന്നിരുന്നു വർത്തമാനം ഒക്കെ പറഞ്ഞെങ്കിലും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ചെറിയൊരു മയക്കത്തിൽ ഇരിക്കുന്നതുപോലെ തോന്നിയതുകൊണ്ട്,
ചേട്ടൻ: അജയനെ ഉറക്കം വരുന്നുണ്ടെന്ന് തോന്നുന്നു. ഭക്ഷണം എടുത്തോ.
ഭക്ഷണം എടുത്തു വച്ചു. വായക്കകത്തേക്ക് വൈകുന്തോറും പുറത്തേക്ക് വരുന്നതു പോലെ, ഒരുകണക്കിന് കുറച്ച് ചോറ് ഞാൻ തിന്നിട്ട് അവിടെ നിന്നെഴുന്നേറ്റു, പെട്ടെന്ന് റൂമിൽ എത്തണം അല്ലെങ്കിൽ അവിടെ ശർദ്ദിക്കും. ഞാൻ യാത്ര പറഞ്ഞ് ഇറങ്ങുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയതുകൊണ്ട്
സീത: ഞാൻ കൊണ്ടു ചെന്ന് ആക്കണോ അണ്ണാ.
ഞാൻ തിരിയാതെ കൈകൊണ്ട് വേണ്ട എന്ന് കാണിച്ചു. മിണ്ടിയാൽ അപ്പോൾ കൊട്ടും. ഒരുകണക്കിന് റൂമിലെത്തി മാത്രം തുറന്ന് അകത്തു
💬 Comments
View all comments