Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
കടന്ന് ബാത്ത്റൂമിലേക്ക് ഓടി. പൈപ്പ് തുറന്നു പോലെ പുറത്തേക്ക്. വശംകെട്ടു, കട്ടിലിൽ വന്നു കിടന്നു. 10 മണിക്ക് വിളിക്കണം എന്ന് പറഞ്ഞതാണ്. ഇപ്പോൾ ഒമ്പത് മുക്കാൽ, വിളിച്ചേക്കാം. മനംപുരട്ടൽ ഉണ്ടെങ്കിലും ഞാൻ വിളിച്ചു. കിളി കൊറേ അവധിയും കരച്ചിലും പിഴിച്ചിലും ഒക്കെ നടത്തിയെങ്കിലും എൻറെ ബോധമണ്ഡലത്തിലേക്ക് അതൊന്നും കയറിയില്ല, എന്തൊക്കെയോ മറുപടി പറഞ്ഞു. ഗുഡ്നൈറ്റ് പറഞ്ഞ് അവസാനിപ്പിച്ചു. മയക്കത്തിലേക്ക്.
കോളിംഗ് ബെൽ അടിക്കുന്ന ഒച്ച കേട്ടതുകൊണ്ട്, എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ ശരീരം പൊങ്ങുന്നില്ല ഒരുകണക്കിന് പിടിച്ച് എഴുന്നേറ്റു വേച്ച് വേച്ച് ചെന്ന് വാതിൽ തുറന്നു. ആരോ ഒരാൾ പാത്രവും പിടിച്ച് നിൽക്കുന്നത് പോലെ തോന്നൽ, പാത്രവും വാങ്ങി ഞാൻ അകത്തേക്ക് കയറി. എൻറെ പുറകെ അയാളും കയറി എന്നെ പിടിച്ച് കസേരയിലിരുത്തി, നെറ്റിൽ തൊട്ടുനോക്കിയപ്പോൾ
ആൾ: അയ്യോ നല്ല ചൂടുണ്ടല്ലൊ. അണ്ണാ ഹോസ്പിറ്റലിൽ പോവാ....... വീട്ടിലേക്ക് വിളിച്ചു പറയണോ.
വീട്ടിൽ വിളിച്ചു പറഞ്ഞാൽ എല്ലാവരും വിഷമിക്കും, ചെറിയ പനി അല്ലേ അത് മരുന്നു കഴിച്ചാൽ മാറിക്കോളും.
ഞാൻ: വീട്ടിൽ പറ....യ....ണ്ട..... അവർ വിഷമിക്കും. വീട്ടിൽ പ.....റ.....യ....ണ്ട. എൻ്റെ ഫോ...ണി....ൻറെ ലോ....ക്ക്...... ന....മ്പ....ർ 7-.... --
കമ്പ്ലീറ്റ് ഇരുട്ട്
തുടരും
💬 Comments
View all comments