0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Dasan Read All Parts 718

ഇരുന്നത്. കിളി ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്. മുഖത്ത് വിഷമം ശരിക്കറിയുന്നുണ്ട്. ഇന്നത്തെ ദിവസത്തിന് സ്പീഡ് കൂടുതൽ ആണെന്ന് എനിക്ക് തോന്നി. പോകേണ്ട സമയം അടുത്തടുത്ത് വരുന്നു. ഉച്ചകഴിഞ്ഞ് 2:30 ആയപ്പോൾ ഇറങ്ങാൻ നേരം കിളി ഇപ്പോൾ വിങ്ങി പൊട്ടും എന്ന നിലയിൽ നിൽക്കുകയാണ്. കിളിയെ അമ്മുമ്മ കാണാതെ സമാധാനിപ്പിച്ചു, മനസ്സ് വിങ്ങുന്നുണ്ടെങ്കിലും പുറത്തുകാണിക്കാതെ അധികം ഒരു സീൻ ഉണ്ടാക്കാതെ യാത്ര പറഞ്ഞിറങ്ങി. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു വണ്ടി ഉണ്ടെന്നറിഞ്ഞു, ഏകദേശം വൈകാതെ ആ വണ്ടി വരികയും ചെയ്തു.

കൊച്ചുവേളി എത്തിയപ്പോൾ സുധിയെ വിളിച്ച് സെൻട്രൽ സ്റ്റേഷനിൽ എത്താൻ പറഞ്ഞു. സ്റ്റേഷനിലെത്തിയപ്പോൾ സമയം രാത്രി എട്ടര, സ്റ്റേഷനെ പുറത്തേക്കിറങ്ങുന്ന വഴി കിളിയെ വിളിച്ച് ഞാൻ ഇവിടെ എത്തി എന്ന് അറിയിച്ചു. പുറത്തിറങ്ങി സുധിയെ വിളിച്ചു സുധീർ ഞാനും തമ്മിൽ കണ്ടു വണ്ടിയിൽ കയറി മുറിയിലേക്ക് പോകും വഴി രാത്രിയിലെ ഭക്ഷണം തട്ട് ദോശയും ചമ്മന്തിയും കഴിച്ചു. റൂമിലെത്തി കുളിച്ചു, കിടന്നു.

പാതിമയക്കത്തിൽ കോളിംഗ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്, എഴുന്നേൽക്കാൻ മടി ഉണ്ടായിരുന്നെങ്കിലും, ഞാൻ ഉള്ളതുകൊണ്ട് സുധി എഴുന്നേൽക്കാൻ വൈകും അതുകൊണ്ട് പുറത്ത് ഞങ്ങൾക്കുള്ള ചായ വന്നിട്ടുള്ള ചായക്കാരിയെ നിർത്തി വിഷമിപ്പിക്കേണ്ട എന്ന് കരുതി എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. ഞാൻ ആദ്യ ദിവസം കണ്ടതുപോലെ തന്നെ കുളിച്ച് ഈറനായ മുടിയുമായി സുസ്മേരവദനയായി സീത ചായ പാത്രവുമായി നിൽക്കുന്നു.
സീത: അണ്ണൻ എപ്പോൾ എത്തി.
ഞാൻ: രാത്രി 10 മണി കഴിഞ്ഞു.
സീത: ഞങ്ങൾ ഒമ്പതര വരെ നോക്കിയിരുന്നു. നിങ്ങൾക്കുള്ള ഭക്ഷണവും കരുതിയിട്ടുണ്ടായിരുന്നു.
ഞാൻ: ഞങ്ങൾ പുറത്ത്

💬 Comments

View all comments