0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Dasan Read All Parts 719

നിന്നും കഴിച്ചു. ചീതമ്മക്ക് ഇന്ന് ക്ലാസില്ലെ?
സീത: ഉണ്ടണ്ണ.... വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ അണ്ണാ.
ഞാൻ: സുഖമാണ് ചീതമ്മെ.
സീത: എന്നാൽ ഞാൻ ചെല്ലട്ടെ അണ്ണ.
എന്നുപറഞ്ഞ് സീത പോയി. സീതയെ വീട്ടിൽ വിളിക്കുന്നത് ചീതമ്മ എന്നാണ്. ഞാനൊന്നു സുധി വിളിച്ചെഴുന്നേൽപ്പിച്ച് ചായ കൊടുത്തു. പിന്നെ സ്പീഡിൽ ഉള്ള പണികൾ ആയിരുന്നു. അതിനിടയിൽ എൻറെ കുറുമ്പുകാരിയെ ഞാൻ വിളിച്ചു, രാത്രിയിൽ വിളിക്കാത്തതിൻ്റെ ദേഷ്യവും അമർഷവും സംസാരത്തിൽ ഉണ്ടായിരുന്നു. ഒരു കണക്കിന് അത് ഒതുക്കി. സമയം പെട്ടെന്നാണ് നീങ്ങുന്നത്, ഞങ്ങൾക്ക് രണ്ടുപേർക്കും കൊണ്ടുപോകാനുള്ള ചോറൊക്കെ വാഴയിലയിൽ പൊതിഞ്ഞെടുത്തു. സീതയുടെ വീട്ടുകാർക്ക് അധികം സ്ഥലം ഉണ്ട്. ആ സ്ഥലത്ത് മുഴുവൻ വാഴ കൃഷിയാണ്, അതുകൊണ്ട് വാഴയിലയ്ക്ക് ഒരു ക്ഷാമവുമില്ല. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഇറങ്ങി. എന്നെ ഓഫീസിൽ ആക്കി സുധി, അവൻറെ ഓഫീസിലേക്ക് പോയി. ഓഫീസിൽ ചെല്ലുമ്പോൾ മേശമേൽ ഒരുപാട് ഫയലുകൾ ഇരിക്കുന്നു. അത് കണ്ടപ്പോൾ തന്നെ എനിക്ക് ഭ്രാന്ത് കയറി. എന്ത് കയറിയാലും ഇതൊക്കെ ഞാൻ തന്നെ ചെയ്യണം. ഇന്നത്തെ ദിവസം ഒട്ടും സമയം ഫ്രീയായി കിട്ടിയില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് തന്നെ ഒരു കണക്കിനാണ്. ഓഫീസിൽ നിന്നും ഇറങ്ങിയത് വൈകിട്ട് 6:15ന്, വീടെത്തുമ്പോൾ 7 മണി കഴിഞ്ഞു. കുളിച്ച് വന്നപ്പോൾ സുധി ചായ ഇട്ടിട്ടുണ്ടായിരുന്നു, അതു കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി. ചായ കുടിക്കുന്നതിനിടയിൽ ആ ഉണ്ടക്കണ്ണിയെ വിളിച്ചു. പകല് വിളിക്കാത്തതിൻ്റെ പരിഭവം പറഞ്ഞു തീർക്കാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു. ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ, ആ കൊമ്പുകാരിക്ക് അറിയില്ലല്ലോ. പറഞ്ഞാലും മനസ്സിലാവുകയുമില്ല, അതുകൊണ്ട് ഞാൻ പറഞ്ഞില്ല.

💬 Comments

View all comments