0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Dasan Read All Parts 720

രാവിലെ തന്നെ വൈകുന്നേരത്തെ ക്കുള്ള ഭക്ഷണം കൂടി റെഡിയാക്കുന്നത് കൊണ്ട്, ജോലി കഴിഞ്ഞു വന്നാൽ അൽപ്പം റസ്റ്റ് എടുത്തു കഴിഞ്ഞിട്ട് അടുത്ത ദിവസത്തേക്ക് കറികൾ ക്കുള്ള സാധനങ്ങൾ റെഡിയാക്കി ആയാൽ മതി. അങ്ങിനെ ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. ഞാനെൻറെ ടൈംടേബിൾ പ്രകാരം മുന്നോട്ടുപോയി. ദിവസവും സമയം കണ്ടെത്തി ഞാൻ എൻറെ പെണ്ണിനെ വിളിച്ചു. ദിവസം ഏതെങ്കിലും ഒരു നേരം വിളിക്കാൻ വിട്ടുപോയാൽ, പിന്നെ പുകിലാണ്. അതുകൊണ്ട് എന്തൊക്കെ മറന്നാലും ഇതുമാത്രം മുറയ്ക്കു നടന്നു കൊണ്ടിരുന്നു. ഈയാഴ്ച എനിക്ക് വരാൻ പറ്റില്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പണിപ്പെടേണ്ടി വന്നു. ഒരു കണക്കിന് സമ്മതിച്ചു, അടുത്തയാഴ്ച എന്തായാലും ഞാൻ എത്തിയേക്കാം എന്ന് ഉറപ്പു കൊടുത്തു. ഇതിനിടയിൽ ഞായറാഴ്ച ശിവൻ ചേട്ടനുമായി ഞാൻ പരിചയപ്പെട്ടു. നല്ല രസികനായ വാചാല പ്രിയൻ, ആള് ആലപ്പുഴക്കാരൻ ആണ്. ഈ സ്ഥലവും വീടും ഒക്കെ രമണി ചേച്ചിയുടെ അവകാശത്തിൽ പെട്ടതാണ്. രമണി ചേച്ചി ഒറ്റ മകൾ ആണ്. അടുത്ത രണ്ടു വീടുകൾ രമണി ചേച്ചിയുടെ ഇളയച്ഛൻ മാരുടെ വീടാണ്. സ്വത്തു തർക്കത്തിൻ്റെ പേരിൽ ഇവർ തമ്മിൽ നല്ല ചേർച്ച ഇല്ല. രമണി ചേച്ചിയുടെ സ്ഥലം ഇളയച്ചൻ മാർക്ക് കൈക്കലാക്കണമെന്നുള്ള അത്യാഗ്രഹം കൊണ്ടുണ്ടായ അകൽച്ചയാണ്. ശിവൻ ചേട്ടൻ നമ്മുടെ മേഘനാഥനെ പോലെ ഇരിക്കും, ചേട്ടനും ചേച്ചിയും ഒക്കെയായി നല്ല കമ്പനിയായി. വീട്ടിലെ വിശേഷങ്ങൾ ഒക്കെ തിരക്കി, ഞാനും സുധിയും അവരുടെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. അവരുടെ വീട്, 3 ബെഡ്റൂം അടുക്കളയും ഹാളും ചേർന്ന വലിയ കോമ്പൗണ്ടോടു കൂടിയ വീട്. ആ കോമ്പൗണ്ടിൽ തന്നെയാണ് ഞങ്ങൾ

💬 Comments

View all comments