0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Dasan Read All Parts 722

വണ്ടി ഉണ്ടാവും എന്നാണ് ഇവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, മഴയായതുകൊണ്ട് നേരത്തെ ഓട്ടം നിർത്തി പോയതായിരിക്കാം. മഴ കുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല, നടക്കാൻ ആണെങ്കിൽ അഞ്ച് കിലോമീറ്റർ നടക്കണം. നടക്കാൻ ആണെങ്കിലും മഴ മാറിയാലല്ലേ പറ്റൂ. ശേഷം മുമ്പിൽ കുറേനേരം നിന്നപ്പോൾ, ഏതോ വണ്ടിക്ക് ഇവിടെ നിന്നും പോകാൻ ഉള്ള ഒരാളുമായി ഓട്ടോ അവിടെ വന്നു. ഡ്രൈവറോട് വിവരം പറഞ്ഞപ്പോൾ അയാൾക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിലും കൊണ്ടുചെന്ന് ആക്കാം എന്നു സമ്മതിച്ചു. സമയം ഇപ്പോൾ രണ്ടു മണി, വിശന്നിട്ടു വയർ ഇരമ്പുന്നു. ഉച്ചക്ക് ഊണ് കഴിച്ചതാണ്, വീട്ടിലെത്തി എന്തെങ്കിലും കഴിക്കാം എന്ന് കരുതിയാണ് ട്രെയിനിൽ കയറിയത്. ഓട്ടോയിൽ ഗേറ്റിനടുത്ത് ചെന്നിറങ്ങുമ്പോഴും മഴ ചാറുന്നുണ്ട്. ഓട്ടോ ചാർജ് അയാൾ ഇരട്ടി വാങ്ങി, എന്നെ ഗേറ്റിനടുത്ത് ഇറക്കി കൊണ്ട് അയാൾ തിരിച്ചു പോയി. ഇത്രയൊക്കെ സഹിച്ച് ഇവിടെ എത്തിയാൽ അകത്തിരിക്കുന്ന ദേവിയുടെ സ്വഭാവം എന്താകുമോ എന്തോ? ഞാൻ ഫോൺ എടുത്ത് റിങ് ചെയ്തു, ആദ്യത്തെ റിങ്ങിന് പ്രതികരണമില്ല. ഒരു ഡയൽ കൂടി കൊടുത്തു, അതാ ലൈറ്റുകൾ ഒക്കെ ഓൺ ആയി. ഫ്രണ്ടിലെ വാതിൽ തുറന്ന് അമ്മുമ്മയും മകളും പുറത്തിറങ്ങി, എൻറെ ആള് കുടയുമായി അതാവരുന്നു ഗേറ്റ് തുറക്കാൻ. ഞാൻ അപ്പോഴേക്കും ഒരുവിധം നനഞ്ഞിട്ടുണ്ടായിരുന്നു. ഗേറ്റ് തുറന്ന് എന്നെ കുടയിൽ കയറ്റി അകത്തേക്ക് നടന്നു. പോകുന്ന വഴി സ്വകാര്യമായി കളി എന്നോട് പറഞ്ഞു.
കളി: എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. കാത്തിരുന്നു ഞാൻ ഇപ്പോഴാണ് ഒന്നു മയങ്ങിയത്.
അപ്പോഴേക്കും ഞങ്ങൾ സിറ്റൗട്ടിൽ എത്തിയിരുന്നു.
അമ്മുമ്മ: മോൻ ആകെ നനഞ്ഞല്ലോ, ഉച്ചയ്ക്ക് തുടങ്ങിയ

💬 Comments

View all comments