Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
എനിക്ക് എങ്ങനെയും വീട്ടിൽ എത്തണമെന്ന ചിന്തയിൽ ഒരു ഓട്ടോ പിടിച്ച് വീടിൻറെ ഗേറ്റിൽ വന്നിറങ്ങിയപ്പോൾ, ഒരു ആശ്വാസമായി. ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. ഇപ്പോൾ എൻറെ പെണ്ണ് കൊമ്പും കയറ്റി പിടിച്ച് നിൽപ്പുണ്ടാവും. എൻറെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ഈ അമ്മുമ്മയും മകളും എവിടെപ്പോയി? ആരോട് ചോദിക്കും? സിറ്റൗട്ടിൽ എൻറെ ബാഗ് വെച്ച്, ഗേറ്റിന് പുറത്തേക്കിറങ്ങി. പൗലോസിൻ്റെ വീട്ടിൽ ചെന്ന് ചോദിക്കാമെന്ന് കരുതി, അവിടേക്ക് നടന്നു. പൗലോസിനെ അമ്മ വീടിന് മുമ്പിൽ ഇരുന്ന് ഓല മെടയുന്നു.
ഞാൻ: വല്യമ്മേ.
ഞാൻ അവരെ അങ്ങനെയാണ് വിളിക്കുന്നത്
ഞാൻ: അമ്മൂമ്മയും കിളിയും അവിടെ ഇല്ലല്ലോ? രണ്ടുപേരും എവിടെപ്പോയി?
എന്നെ കണ്ടപ്പോൾ അവർ എഴുന്നേറ്റു.
വല്യമ്മ: ആ പെൺകൊച്ച്, വീട്ടിൽ പോയി. പിന്നെ ആ ചേച്ചി അവിടെ ഒറ്റക്കായതു കൊണ്ട്, സുബ്രഹ്മണ്യൻ വന്നു വിളിച്ചു കൊണ്ടുപോയി. ഇടക്ക് ഇവിടെ വന്ന് അടിച്ചു വാരിയിട്ട് തിരിച്ച് അങ്ങോട്ട് തന്നെ പോകും.
ഞാൻ: കിളി ഇനി തിരിച്ചു വരില്ലേ?
വല്യമ്മ: ചേച്ചി പറഞ്ഞത് തിരിച്ചു വരില്ല എന്നാണ്.
ഞാൻ തിരിച്ചു നടന്നു വീട്ടിലെത്തി ബാഗ് സിറ്റൗട്ടിൽ ഒതുക്കിവെച്ച് ചിറ്റയുടെ വീട്ടിലേക്ക് നടന്നു. കിളി എന്തിനാണ് പോയത്? തിരിച്ചു വരില്ല എന്ന് പറയാൻ കാരണമെന്ത്? വിവരങ്ങളൊക്കെ അറിയണമെങ്കിൽ അമ്മൂമ്മയെ തന്നെ കാണണം. ഞാൻ ധൃതിയിൽ നടന്നു. എൻറെ മനസ്സ് കിളി എന്തിനാണ് പോയത് എന്നറിയാൻ വേപുഥ പൂണ്ടു. രണ്ടുദിവസം വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് പിണങ്ങി പോകേണ്ട കാര്യം എന്ത്? അതു തന്നെയാണോ കാര്യം? ചിറ്റയുടെ വീട്ടിലെത്തുമ്പോൾ അമ്മുമ്മ വാതുക്കൽ ഇരിപ്പുണ്ട്.
💬 Comments
View all comments