0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 820

എന്നെ കണ്ട ഉടനെ
അമ്മുമ്മ: എത്ര ദിവസമായി എടാ നിന്നെപ്പറ്റി ഒരു വിവരവുമില്ലല്ലോ.
ഞാൻ: എനിക്ക് സുഖമില്ലാതെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു അമ്മുമ്മെ. മഞ്ഞപ്പിത്തം ആയിരുന്നു, ഇവിടെ അറിയിക്കേണ്ട എന്ന് പറഞ്ഞതുകൊണ്ട് സുധി വിളിച്ചു പറഞ്ഞില്ല. മൂന്നുദിവസം തീരെ ഓർമയുണ്ടായിരുന്നില്ല.
ഈ സംസാരം കേട്ടപ്പോൾ ചിറ്റ പുറത്തേക്ക് വന്നു.
ചിറ്റ: എന്തു കോലമാണ് ഇത്. ആകെ ക്ഷീണിച്ച് കണ്ണൊക്കെ കുഴിഞ്ഞു.
അമ്മൂമ്മ: നിനക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ? ഞാൻ സുബ്രഹ്മണ്യനെയും കൂട്ടി അവിടെ വരുമായിരുന്നല്ലൊ? നിൻറെ കോലം തന്നെ പോയി.
ഞാൻ: നമുക്ക് വീട്ടിലേക്ക് പോയാലോ അമ്മൂമ്മെ ?
ചിറ്റ: ഇനി ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി, അതുമല്ല രണ്ടു ദിവസത്തേക്ക് നീ അങ്ങോട്ട് പോയിട്ട് എന്തിനാ ഇവിടെ തന്നെ നിന്നാൽ പോരെ?
ഞാൻ: എൻറെ ബാഗ് സിറ്റൗട്ടിൽ വെച്ചിട്ടാണ് ഞാൻ പോന്നത്. എനിക്കൊന്ന് നന്നായി കുളിക്കണം, നന്നായിട്ട് ഒന്നുറങ്ങണം.
എനിക്ക് ഒന്നിനും കഴിയില്ലായിരുന്നു. ഉറങ്ങാൻ പോയിട്ട് മന സമാധാനത്തോടെ ഇരിക്കാൻ തന്നെ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും ഇവിടെ നിന്നാൽ അമ്മുമ്മയോട് ഒന്നും ചോദിച്ചു മനസ്സിലാക്കാൻ പറ്റില്ല.
ഞാൻ: ഞങ്ങൾക്ക് രണ്ടു പേർക്കുള്ള ചോറ് തിരഞ്ഞെടുത്ത അത് ഞങ്ങൾ അവിടെ പോയിരുന്നു കഴിച്ചേക്കാം. രാത്രിയിൽ ഇനി അങ്ങോട്ടുള്ള യാത്ര ഭയങ്കര ദുഷ്കരം ആയിരിക്കും.
ഇത് പറഞ്ഞു ഞങ്ങൾക്ക് രണ്ടു പേർക്കും ഉള്ള ചോറും വാങ്ങി ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് നടന്നു. എനിക്ക് ഒരു വറ്റ് പോലും ഉള്ളിലേക്ക് ഇറക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. എന്നാലും ചിറയിൽ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. വഴിയിൽ വെച്ച് ഞാൻ

💬 Comments

View all comments