0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 821

അമ്മയോട് വേറൊന്നും ചോദിച്ചില്ല. വീട്ടിലെത്തി, ഗേറ്റ് പൂട്ടി ഞങ്ങൾ വാതിൽ തുറന്നു അകത്തു കയറി. ശ്മശാന മൂകമായ അന്തരീക്ഷം. ബാഗ് എടുത്ത് അകത്തു വച്ച് ഞാൻ ബാത്റൂമിൽ കയറി ഒന്നു കുളിച്ചു. അതിനുശേഷം ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു.
ഞാൻ: കിളി എന്തിനാണ് പോയത്? രണ്ടാമത്തെ ബുധനാഴ്ച കിളിക്കി പരീക്ഷ ഉള്ളതല്ലേ? ഞാൻ വന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞതാണ് എന്നിട്ട് പെട്ടെന്ന് പോകാൻ എന്താ കാരണം?
അമ്മൂമ്മ: കഴിഞ്ഞ ഞായറാഴ്ച പ്രകാശൻ വന്നിരുന്നു, കിളി വിളിച്ചിട്ട് വന്നതാണെന്നാണ് പറഞ്ഞത്. ഇപ്പോൾ അവൻറെ കൈയിലും,
നിർത്തിക്കൊണ്ട് അമ്മൂമ്മ പോയി ഫോണും വേറൊരു ചെറിയ പുതിയ എൻറെ കൈയിൽ കൊണ്ടു വന്നു തന്നു.
അമ്മൂമ്മ: ഇതുപോലെ ഒരു കുന്ത്രാണ്ടം ഉണ്ട്. അതിൽ കിളി വിളിച്ചു എന്നാണ് അവൻ പറഞ്ഞത്. അവൾക്ക് വീട്ടിലേക്ക് വരണമെന്നു പറഞ്ഞെന്ന് പ്രകാശൻ പറഞ്ഞു. ഈ കുന്ത്രാണ്ടം എന്നെ ഏൽപ്പിച്ചിട്ട് നീ വിളിക്കുമ്പോൾ വല്യമ്മയ്ക്ക് എടുത്ത് സംസാരിക്കാം, എന്നുപറഞ്ഞ് അവൾ എന്നെ ഏൽപ്പിച്ചു. പിന്നെ ഈ ചെറിയ പൊതി നീ വരുമ്പോൾ കൊടുക്കാൻ പറഞ്ഞു എന്നെ തന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്താണെന്ന് ഞാൻ തുറന്നു നോക്കിയിട്ടില്ല. അവൾ അപ്പോൾ തന്നെ ഡ്രസ്സ് ഒക്കെ മാറി അവൻറെ ഒപ്പം പോയി.
ഞാൻ: അമ്മൂമ്മ കിളിയോട് എന്തിനാണ് പോകുന്നത് എന്ന് ചോദിച്ചില്ലേ?
അമ്മൂമ്മ: ഞാൻ ചോദിച്ചു മോനെ, അപ്പോൾ അവൾ പറഞ്ഞത്, ഞാൻ ഇത്രയും ദിവസം ഇവിടെ നിന്നില്ലേ വല്യമ്മെ ? ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കട്ടെ. എനിക്ക് ഇതിൽ ഒന്നും പറയാനില്ലല്ലോ മോനേ. അവൾ പറഞ്ഞത്

💬 Comments

View all comments