Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
ശരിയാണ്.
എന്തെല്ലാം പ്രതീക്ഷയോടെയാണ് ഞാൻ ഇവിടെ വന്നത്. ക്ഷീണം പോലും വകവയ്ക്കാതെ ഈ തിക്കിലും തിരക്കിലും സഹിച്ച് ഇവിടെ വന്നപ്പോൾ....... എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഞാൻ വരുന്നതു വരെ എങ്കിലും കാത്തുനിൽക്കുമായിരുന്നു. ഞാൻ രണ്ടുദിവസം വിളിച്ചില്ല എന്ന ഒറ്റക്കാരണത്താൽ, എന്നെ കാണാതെ പോയി. ആ ചെറിയ പൊതിയിൽ എന്താണെന്ന് അറിയാൻ തുറന്നുനോക്കി. അതിൽ ഞാൻ വാങ്ങിച്ച് കിളിയുടെ മോതിരവിരലിൽ ഇട്ടു കൊടുത്ത മോതിരം. അതുകണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ എന്താ അപരാധം ചെയ്തിട്ടാണ്, ഈ മോതിരം ഊരി ഇവിടെ ഉപേക്ഷിച്ചു പോയത് ഏതായാലും ഈ രാത്രി ഒന്ന് കഴിച്ചു കൂട്ടണം. നാളെ നേരം വെളുക്കുമ്പോൾ ഞാൻ പോകുന്നുണ്ട് ഭദ്രകാളിയെ കാണാൻ. അമ്മൂമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു, ഞാൻ പേരിന് കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് പോന്നു. കിടന്നിട്ടു ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്തൊരു ദുഷ്ടയാണ്.........
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ ചായക്ക് വീട്ടിൽ ഒരു സാധനം പോലും ഉണ്ടായിരുന്നില്ല. ചിറ്റയുടെ വീട്ടിലേക്ക് ഞങ്ങൾ രണ്ടുപേരും പോയി, അമ്മൂമ്മയെ അവിടെ ആക്കിയിട്ട്
ഞാൻ: ഞാനിന്ന് പോയി കിളിയേ വിളിച്ചു കൊണ്ട് വരും. വീട്ടിൽ ആൾ ഇല്ലായെങ്കിൽ വീട് ഉറങ്ങിയത് പോലെയാവും. അമ്മൂമ്മയും കിളിയും കൂടി വീട്ടിൽ നിന്നാലെ ഒരു സുഖമാവു.
എന്ന് പറഞ്ഞ് ചിറ്റയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ചായ മാത്രം മേടിച്ചു കുടിച്ചു. നേരെ കിളിയുടെ വീട്ടിലേക്ക്. വഴിക്ക് വെച്ച് പ്രകാശനെ കണ്ടു.
പ്രകാശൻ: വീട്ടിലേക്ക് ആണോ? അവിടെ ആരുമില്ല, വല്യച്ഛൻറെ മകളുടെ കല്യാണമാണ് നാളെ. എല്ലാവരും അവിടെയാണ്. ഞാൻ അങ്ങോട്ട്
💬 Comments
View all comments