0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 824

നോക്കട്ടെ കിളിയെ
എന്നുപറഞ്ഞ് പ്രകാശൻ അവർ സംസാരിക്കുന്ന ഇടത്തേക്ക് പോയി. പ്രകാശൻ അവിടെ ചെല്ലുമ്പോൾ ഷിബുവിനെ കണ്ടതും അവനെ കോളറിനു കുത്തിപ്പിടിച്ചു. ഒച്ചയും ബഹളവും ആയപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു. എന്നെ കണ്ടതും കിളി, പ്രകാശൻറെയും ഷിബുവിൻ്റെയും നടുക്ക് നിന്നു. പ്രകാശൻ്റെ കൈ കോളറിൽ നിന്നും വിടുവിച്ചു.
പ്രകാശൻ: കിളി, നിന്നെ വിളിക്കാനാണ് അജയൻ വന്നത്, വല്യമ്മ പറഞ്ഞുയച്ചതാണ്. അവനു നിന്നോട് എന്തോ സംസാരിക്കാനുണ്ട്. അങ്ങോട്ട് ചെല്ല്. കല്യാണം കഴിഞ്ഞിട്ട് നീ വല്യമ്മയുടെ വീട്ടിലേക്ക് പോയാൽ മതി.
കിളി: എനിക്ക് ആരോടും സംസാരിക്കണ്ട, എനിക്ക് എൻറെ വീട്ടിൽ നിന്നാൽ മതി.
അത് പറഞ്ഞത് കടുപ്പിച്ച് ആണ്. എന്നെ ആക്ഷേപിച്ചു ഇറക്കി വിടുന്നതിനു തുല്യമായിരുന്നു ആ വാക്കുകൾ. ഞാൻ പ്രകാശനെ സമാധാനിപ്പിച്ച് മാറ്റി. പ്രകാശനോട് അവൻറെ ഫോൺ നമ്പർ വാങ്ങി യാത്രയും പറഞ്ഞ് ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ കിളിയേ ഞാൻ ഒന്നു നോക്കി. കിളി എന്നെ നോക്കുന്നുണ്ട് എങ്കിലും ഗൗനിക്കുന്നില്ല. ഞാൻ പതിയെ റോഡിലേക്ക് നടന്നു. എൻറെ പുറകെ ഷിബു വന്നു, തടഞ്ഞുനിർത്തി. ആന വായിൽ നിന്നും മദ്യത്തിൻറെ മണം പുറത്തേക്ക് അടിക്കുന്നുണ്ട്
ഷിബു: നീ പ്രകാശന് വിട്ട് എന്നെ തല്ലിക്കാം എന്ന് കരുതിയോ, നീ എന്തിനാടാ ഇവിടെ വന്നത്?
എന്നു പറഞ്ഞ് എന്നെ കോളറിന് പിടിച്ചു. കിളി എന്നെ അധിക്ഷേപിച്ചു വിട്ടതും. ഇവൻ നേരത്തെ കിളിയോട് ചെയ്തതുമായ പ്രവർത്തിയുടെ ദേഷ്യവും എൻറെ ഉള്ളിൽ നുരഞ്ഞുപൊന്തി. ഞാൻ അവൻറെ മൂക്കും വായും ചേർത്ത് ഒരൊറ്റ ഇടി വെച്ചു കൊടുത്തു. അവനതാ നിലത്തുവീണു മൂക്കിൽ നിന്നും വായിൽ നിന്നും ചോര.

💬 Comments

View all comments