0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 829

ആദ്യ ഇടി അവനും ഞാനും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായില്ല. ആ ഇടി കൊണ്ടത് തോടുകൂടി അവൻറെ ബാലൻസ് തെറ്റി. ആ പരിസരത്തെങ്ങും ആരുമില്ലാത്തതിനാൽ, അവൻ വീണ്ടും എൻറെ നേരെ വന്നപ്പോൾ കാലു മടക്കി അവൻ്റെ നാഭിക്കിട്ടു ഒന്ന് കൊടുത്തു. അതോടെ അവൻ കുത്തിപ്പിടിച്ച് അവിടെയിരുന്നു. കോളറിന് കുത്തിപിടിച്ച് എഴുന്നേൽപ്പിച്ച്, കിളി എന്നോട് കാണിച്ച അവഹേളനമാണ് എന്നെ ഇത്ര ക്രുദ്ധനാക്കിയത്. എന്നെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യാൻ വന്ന ഇവനോടുള്ള ദേഷ്യം വേറെ എല്ലാം ഒരുമിച്ച് തീർക്കാൻ, രണ്ടു കരണവും നോക്കി അടിച്ചിട്ട് ഒരു ചവിട്ടും വെച്ച് കൊടുത്തു. എന്നിട്ടും എനിക്ക് കലി അടങ്ങിയില്ല. എൻറെ മനസ്സിൽ അവനും കിളിയും കൂടി നിന്നുള്ള ചിരിച്ചു കുഴഞ്ഞുള്ള സംസാരത്തിൻ്റെ ദേഷ്യവും എല്ലാംകൂടി ഇരച്ച് പൊന്തിവന്നു. അവൻ്റ വലത്തെ കൈപിടിച്ച് തിരിച്ച് പുറകിൽ വെച്ച് മുതുകിൽ ഒരു ചവിട്ടു കൂടി കൊടുത്തു. എന്നിട്ട്
ഞാൻ: നീ അവളോട് ചെന്ന് പറയു. നിനക്ക് ഇട്ടു തന്നത് അവൾക്കും കൂടിയുള്ളതാണെന്ന്.
അവൻ ആകെ അവശനായിരുന്നു. അതുവഴി വന്ന ഒരു ഓട്ടോറിക്ഷയിൽ കയറി ടൗണിലേക്ക് ഞാൻ എത്തി. ഏകദേശം ശമിച്ചിട്ടുണ്ടായിരുന്നില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും, എനിക്ക് കിളിയോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായില്ല. ഞാൻ ബസ്സിൽ കയറി ടൗണിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി. സമയം ആറുമണി. അവിടെ അമ്മൂമ്മ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. വൈകുന്നേരത്തെ ഭക്ഷണവുമായി അമ്മൂമ്മ ഇങ്ങോട്ട് പോന്നു.
അമ്മുമ്മ: എന്തായി കിളിയെ വിളിക്കാൻ പോയിട്ട്?
ഞാൻ: അവർക്ക് അവരുടെ വല്യച്ഛൻ്റെ മകളുടെ കല്യാണമാണ് നാളെ.
അമ്മുമ്മ: നീ കല്യാണ വീട്ടിൽ പോയിരുന്നൊ?
ഞാൻ: ഞാൻ

💬 Comments

View all comments