0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 830

പ്രകാശൻ എൻറെ കൂടെ അവിടെ വരെ പോയിരുന്നു. കിളിക്ക് ഭയങ്കര തിരക്കായിരുന്നു അതുകൊണ്ട് കാണാൻ പറ്റില്ല.
അമ്മുമ്മ: നിനക്ക് നാളെ എപ്പോഴാണ് പോകേണ്ടത്?
ഞാൻ ആലോചിച്ചു എന്തിനാണ് ഇവിടെ നിന്നിട്ട്. നേരത്തെ എൻറെ പെണ്ണിൻറെ ഒപ്പം നിന്ന് കൊതി മാറാറില്ല. ഇപ്പോൾ എൻറെ പെണ്ണിന് എന്നെ വേണ്ട. ഇവിടെ നിന്നാൽ മനസ്സിന് വിഷമം ഉണ്ടാക്കുക എന്നല്ലാതെ......... എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോയാൽ, ഉള്ള സമയത്തിന് അവിടെയെത്തി. സമയത്തിന് കിടന്നുറങ്ങി ജോലിക്ക് പോവാം. എൻറെ പെണ്ണിനെ ഇതെന്തുപറ്റി? ആ പെൺകൊച്ച് നടുക്കയത്തിലേക്കാണ് എടുത്തു ചാടുന്നത്, പറഞ്ഞു മനസ്സിലാക്കാൻ ആരുണ്ട്? എന്നോട് എന്തോ വാശി തീർക്കുന്നത് പോലെ. ഞാൻ ആ ഭദ്രകാളി യോട് എന്ത് തെറ്റാണ് ചെയ്തത്? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഒന്ന് കണ്ടു സംസാരിച്ചു തീർക്കാം എന്ന് കരുതിയിട്ട്, എന്നെ കാണുന്നത് ചതുർത്ഥിയാണ്. എൻറെ പെണ്ണിന് നല്ല ബുദ്ധി തോന്നിക്കണേ. അബദ്ധത്തിൽ ഒന്നും ചാടാതിരിക്കട്ടെ. പണ്ട് ആരോ പറഞ്ഞ പഴമൊഴി ഓർമ്മ വന്നു "ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടിയാൽ പല ദേഷ്യം കൊണ്ട് കയറാൻ പറ്റില്ല" എന്നു പറഞ്ഞതുപോലെ, ഊരാക്കുടുക്കിൽ ആണ് ചെന്ന് തലയിടുന്നത്. ദൈവം രക്ഷിക്കട്ടെ. ഇതൊക്കെ ചിന്തിക്കുന്നുണ്ടെങ്കിലും എൻറെ മനസ്സ് ചഞ്ചലമായിരുന്നു. ഇന്നിനി അവൻ അവിവേകത്തിന് ഒന്നുമുതിരില്ല, അതിനും വേണ്ടും ഞാൻ കൊടുത്തിട്ടുണ്ട്. കിളി ഇത്രയും നാളും കാണിച്ചത് മുഴുവൻ നാടകമായിരുന്നു. അവനോട് എന്തൊരു കൊഞ്ചി കുഴയൽ ആയിരുന്നു. രാത്രിയിൽ ഭക്ഷണത്തിന് ഇരുന്നെങ്കിലും എനിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. എൻറെ വിഷമം ഞാനെങ്ങനെ അറിയിക്കും, ആരോടെങ്കിലും ഒന്ന് പറഞ്ഞു കരഞ്ഞിരുന്നെങ്കിൽ മനസ്സ് എങ്കിലും

💬 Comments

View all comments