0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 831

ഒന്ന് സ്വസ്ഥമായേനെ. ആരോട് പറയാൻ......... കിളിക്ക് എന്നോട് ഒന്നു സംസാരിക്കാമായിരുന്നു. അതിനുപോലും നിന്നില്ല, ഇത്രയും കല്ലാണോ ആ പെണ്ണിൻറെ മനസ്സിൽ. എനിക്ക് ഇത്രയേ പറയാനുള്ളൂ ഒരിക്കൽ എൻറെ മനസ്സ് ചെളി മനസ്സിലാക്കും. എനിക്ക് അവളെന്നോ ഇവളെന്നൊ വിളിക്കാൻ ഇപ്പോഴും തോന്നുന്നില്ല. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എനിക്ക് അസുഖം വന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ പോലും ഇവിടെ അറിയിച്ച് അമ്മുമ്മയ്ക്കും മകൾക്കും വിഷമമുണ്ടാകണ്ടല്ലോ എന്നു കരുതി. എന്നെ തോൽപ്പിക്കാൻ കിളി, ഷിബുമായി........ നടക്കട്ടെ.

രാവിലെ തന്നെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ എല്ലാം നിറവേറ്റി. പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി, അമ്മുമ്മയോട് യാത്രയും പറഞ്ഞ് 10 മണിക്ക് തന്നെ ടൗണിലേക്ക് പുറപ്പെട്ടു. റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ 12 മണിക്ക് ഒരു സൂപ്പർ ഫാസ്റ്റ് ഉണ്ടെന്നും ഇവിടെ സ്റ്റേഷനിൽ നടത്തില്ലെന്നും ആലുവയിൽ ചെന്നാൽ കിട്ടും എന്നു പറഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിൽ ചെന്ന് എറണാകുളത്തേക്കുള്ള സൂപ്പർ ഫാസ്റ്റിൽ കയറി. ആലുവയിൽ ഇറങ്ങുമ്പോൾ 11:30 റെയിൽവേ സ്റ്റേഷനിൽ എത്തി തിരുവനന്തപുരം ടിക്കറ്റ് എടുത്തു. വണ്ടി വന്നു അതിൽ കയറി. ഇന്ന് കല്യാണത്തിരക്ക് ആയിരിക്കും, നാളെ പ്രകാശനെ ഒന്ന് വിളിക്കണം. കിളിയുമായി സംസാരിക്കാൻ നോക്കണം. നടക്കും എന്നുള്ളതിന് ഒരു ഉറപ്പുമില്ല.

തിരുവനന്തപുരത്തെത്തുമ്പോൾ വൈകുന്നേരം നാലുമണി. നേരത്തെ എത്തിയതുകൊണ്ട് സുധിയെ വിളിച്ചില്ല, സുധി എവിടെയാണെന്നും അറിയില്ലല്ലോ. ഇനിയിപ്പോൾ സുധിയുടെ കാര്യം പരിഗണിക്കണം. റൂമിൽ എത്തുമ്പോൾ ചേട്ടനും ചേച്ചിയും സീതയും അവരുടെ വീടിന് മുമ്പിൽ എന്തൊക്കെയോ പറഞ്ഞ് ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ
സീത: എന്തര് അണ്ണാ, ഇന്ന് നേരത്തെ ആണല്ലോ? അല്ലെങ്കിൽ പാതിരാത്രി വന്നു കയറുന്ന ആളാ, ഇന്ന് എന്തുപറ്റി നേരത്തെ.
ഞാൻ തമാശരൂപേണ

💬 Comments

View all comments