0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 833

: നിങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോയിട്ട് ഭയങ്കര വിഷമം, അതുകൊണ്ട് നേരത്തെ വന്നാൽ നിങ്ങളെയൊക്കെ കാണാമല്ലോ.
ചേട്ടൻ: അത് നേരാണ്, അജയൻ പോയത് മുതൽ ഇവിടെയുള്ളവർക്ക് ഭയങ്കര വിഷമം ആയിരുന്നു. നാട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ?
ഞാൻ: അതേ ചേട്ടാ.
ഞാൻ form തുറന്ന് അകത്തു കയറുന്നതിനിടയിൽ
ചേച്ചി: ആ ബാഗ് അവിടെ കൊണ്ടു വെച്ച്, കുളിച്ചിട്ട് ഇങ്ങോട്ട് പോര്. രാത്രി ഭക്ഷണം ഇവിടെനിന്ന് ആകാം.
ഞാൻ ഇവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ? ബുദ്ധിമുട്ട് തന്നെയാണല്ലോ ഹോസ്പിറ്റലിൽ കിടന്നപ്പോൾ, ഇവർ അല്ലാതെ വേറെ ആരാ എനിക്ക് ഉണ്ടായിരുന്നത്. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു, ദിവസങ്ങൾ തള്ളിനീക്കി വീടെത്തി എൻറെ പെണ്ണിനെ കാണാം എന്ന് കരുതി ചെന്നപ്പോൾ പെണ്ണും ഇല്ല പിടക്കോഴിയും ഇല്ല. എത്രത്തോളം മോഹിച്ചാണ് ഞാൻ അവിടെ എത്തിയത്. എന്നിട്ട് ഞാൻ കണ്ട കാഴ്ചയോ, ഇല്ല. അത് ഓർക്കുമ്പോൾ തന്നെ എൻറെ സമനില തെറ്റുന്നു. ആ ഇടി കൊണ്ടവൻ തിരിച്ചു ചെന്ന് എന്താണാവോ പറഞ്ഞിരിക്കുന്നത്? അവന് ഒന്നുകൂടി കൊടുക്കേണ്ടിയിരുന്നു, കൈയിലെ തരിപ്പ് മാറുന്നില്ല. ഞാൻ അങ്ങനെ ആരോടും വഴക്കിടാറില്ല. പക്ഷേ ഇന്നലെ, ഞാൻ കാണാൻ വേണ്ടി അവൻറെ ഒപ്പം കിളിയുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ തോന്നിയ കലിപ്പ് അവൻ വന്ന് എന്നെ തടഞ്ഞുനിർത്തി കോളറിൽ പിടിച്ചപ്പോൾ പുറത്തേക്ക് വന്നു. കിളിക്ക് എന്നോട് വൈരാഗ്യം കാണിക്കേണ്ട കാര്യമന്തെന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ബാഗു അകത്തു കൊണ്ടുവച്ച് കുളിമുറിയിൽ കയറി. കുളിച്ചുകൊണ്ടിരുന്നപ്പോഴും എൻറെ ചിന്ത മറ്റൊന്നുമായിരുന്നില്ല. ആ കുട്ടിത്തേവാങ്കിൻ്റെ സ്വഭാവം എന്താണ് ഇങ്ങനെ? നല്ല അടിയുടെ കുറവുണ്ട്.......

💬 Comments

View all comments