Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
വരട്ടെ ബുധനാഴ്ച ടെസ്റ്റിന് വരുന്നത് എങ്ങനെയെന്ന് അറിയണമല്ലോ. ടെസ്റ്റിന് വരില്ലേ? ഇനി വരാതിരിക്കുമോ. നാളെ ആവട്ടെ പ്രകാശന വിളിച്ച് എല്ലാം ഉറപ്പാക്കണം. എങ്ങനെയും അടുത്ത ശനിയാഴ്ച രാത്രിയായാലും വീട്ടിലെത്തണം. ഞായറാഴ്ച കിളിയുടെ വീട്ടിൽ പോയി, പറഞ്ഞ് മനസ്സിലാക്കി അമ്മുമ്മയെയും കൂട്ടി ഇങ്ങോട്ടു വരണം. പിന്നെ രണ്ടു ദിവസം കഴിഞ്ഞാൽ ടെസ്റ്റ് ആണല്ലോ, ഇവിടെനിന്ന് പോകുന്നതാണ് എളുപ്പം. ഭദ്രകാളി ആണെങ്കിൽ ഫോൺ അമ്മുമ്മയുടെ അടുത്ത് കൊടുത്തിട്ട് പോയി. അല്ലെങ്കിൽ അതിൽ വിളിച്ച് സംസാരിക്കാമായിരുന്നു. കുളിച്ചു കഴിഞ്ഞു ഡ്രസ്സ് മാറ്റി, ചേട്ടൻറെ വീട്ടിലേക്ക് നടന്നു. ഞാൻ കയറി ചെല്ലുമ്പോൾ എന്നെ പറ്റിയായിരുന്നു ചർച്ച എന്ന് തോന്നുന്നു.
സീത: അണ്ണൻ ഇവിടെ നിന്ന് പോയത് പോലെയല്ലല്ലോ, മുഖത്ത് ഒരു മ്ലാനത. എന്തുപറ്റി? അമ്മൂമ്മ വഴക്കുപറഞ്ഞൊ, എൻറെ കയ്യിൽ അണ്ണൻറെ ഫോൺ ഇരുന്നതിന്?
ഇപ്പോഴും കാളി എന്ന് ഫീഡ് ചെയ്തിരുന്നത് അമ്മൂമ്മയുടെ പേരാണെന്നാണ് ഈ പാവം പെണ്ണ് കരുതിയിരിക്കുന്നത്.
ഞാൻ: അതൊന്നുമില്ല. എനിക്ക് അങ്ങനെ വിഷമവുമില്ല. യാത്രചെയ്ത് വന്നതിൻ്റെ ക്ഷീണം ആയിരിക്കും.
അങ്ങനെ ഇരുന്നു വർത്തമാനം ഒക്കെ പറഞ്ഞു ഹോസ്പിറ്റലിൽ കിടന്ന കാര്യത്തിലേക്ക് കടന്നപ്പോഴാണ്, എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ചേട്ടൻ കുറച്ചു പൈസ ഹോസ്പിറ്റലിൽ ചെലവാക്കിയിട്ടുണ്ട്. അത് ഇതുവരെ കൊടുത്തിട്ടില്ല. നാളെയാവട്ടെ അക്കൗണ്ടിൽ നിന്നും എടുത്തു കൊടുക്കണം. എൻറെ ശമ്പളം ഞാൻ അക്കൗണ്ടിൽ തന്നെയാണ് ഇട്ടിരുന്നത്. എൻറെ വീട്ടിൽ ഈ പൈസയുടെ ആവശ്യം ഇപ്പോൾ തൽക്കാലത്തേക്ക് ഇല്ല. രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോന്നു. നാളെ ജോലിക്ക് പോകണം, ഒരു സമയവും ഫ്രീയായി കിട്ടാത്ത ജോലിയാണ്. ഞാൻ എൻറെ പെണ്ണിനെ
💬 Comments
View all comments