0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 840

വിളിച്ചിട്ടില്ല ഇതുവരെ, ഞാൻ മറന്നു പോയിട്ടല്ല. ടെസ്റ്റിലെ വിവരം ചോദിച്ചു എപ്പോഴും ഞാൻ വിളിച്ചാൽ, പ്രകാശന എന്തെങ്കിലും സംശയം തോന്നിയാലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. ഇന്നിപ്പോൾ വ്യാഴാഴ്ച യായി, പോകണമെങ്കിൽ നാളെ കഴിഞ്ഞ് വൈകിട്ടത്തെ ട്രെയിനിന് പോകണം. റൂമിൽ കയറിയ ഉടനെ പ്രകാശനെ വിളിച്ചു.
പ്രകാശൻ: ആ അജയ.
ഞാൻ: നീ വിളിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചില്ല. അതുകൊണ്ട് വിളിച്ചു നോക്കിയതാണ്.
പ്രകാശൻ: അവളോട് ചോദിച്ചിട്ട് ഒന്നും പറഞ്ഞിട്ടില്ല. രാവിലെ തന്നെ ചോദിച്ചിട്ട് വിളിച്ചു പറയാം. അവരൊക്കെ കിടന്നുറങ്ങി എന്ന് തോന്നുന്നു.
ഞാൻ: ശരിയടാ
കളി ഈ ടെസ്റ്റ് കളയുമോ, ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ അത് കിട്ടിയാലോ. നാളെ പ്രകാശൻ വിളിക്കുമ്പോൾ, എൻറെ കൂടെ വരാൻ താൽപര്യമില്ലെങ്കിലും ടെസ്റ്റ് കളയരുതെന്ന് പറയണം. സ്നേഹം കൂടുതൽ ആയാലും പ്രശ്നമാണ്, നിസ്സാര കാര്യങ്ങൾ മതി പെട്ടെന്ന് അകലും. എൻറെ ഭാഗത്തുനിന്ന് എന്തുണ്ടായിട്ടാണ് ഇത്രയും അകൽച്ച. കിളി കല്യാണവീട്ടിൽ വച്ച് കാണിച്ചത് എനിക്ക് മറക്കാൻ കഴിയുന്നില്ല. കിളിക്കി അറപ്പാണ് വെറുപ്പാണ് കണ്ടുകൂടാ എന്നൊക്കെ പറഞ്ഞ് അവനോട് നിന്ന് കൊഞ്ചി കുഴയുന്നു. അതു കണ്ടുനിന്ന എൻറെ ഹൃദയം എത്രത്തോളം വിഷമിച്ചിട്ടുണ്ടാവുമെന്ന് കിളിക്ക് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. എന്തായാലും ബുധനാഴ്ച അടൂർ ടെസ്റ്റിന് വരുന്നുണ്ടല്ലോ പോയി കാണണം. ആരുടെ കൂടെയാണെങ്കിലും സംസാരിക്കണം. സുധിയേയും കൂട്ടി പോകാം, സുധിയോട് ഈ വിവരങ്ങളൊക്കെ പറയേണ്ടിവരും. എൻറെ കൂടെ വർക്ക് ചെയ്യുന്ന രവിച്ചേട്ടന് മാരുതി എസ്റ്റീം കാർ ഉണ്ട്, എന്നോട് ഇടക്ക് പറയാറുണ്ട് നീ പോകുമ്പോൾ ഈ വണ്ടിയുമായി പോകു. ഞാൻ ഇതുവരെ അത് എടുത്തിട്ടില്ല. ഏതായാലും

💬 Comments

View all comments