Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
ബുധനാഴ്ച അത് ഒന്ന് ചോദിച്ചു നോക്കാം. കിളി വരികയാണെങ്കിൽ ആ കാറിന് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി പോകാം. കിളി വന്നില്ല എങ്കിൽ സുധിയെയും കൂട്ടി പോകാം. ഇങ്ങനെയൊക്കെ ആലോചിച്ച് കിടന്നുറങ്ങി.
ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുന്ന നേരത്താണ് പ്രകാശൻ വിളിക്കുന്നത്.
ഞാൻ: ഹലോ
പ്രകാശൻ: എടാ ഞാനാടാ പ്രകാശൻ.
ഞാൻ: ആ പറയ്
പ്രകാശൻ: അവൾ പ്രദീപ് ചേട്ടനോട് പറഞ്ഞിട്ടുണ്ട് ടെസ്റ്റിന് പോകുന്ന കാര്യം. ചേട്ടൻറെ ഭാര്യയുടെ ബന്ധുക്കൾ ആരോ പന്തളത്ത് ഉണ്ട്. തലേദിവസം അവിടെ വന്ന് സ്റ്റേ ചെയ്തിട്ട് ടെസ്റ്റിന് പോകാമെന്ന് പറയുന്നുണ്ട്.
ഇതു കേട്ടതോടെ സർവ്വ നാഡിയും ഞരമ്പുകളും തളർന്നു. ഓഫീസിലിക്ക് ഇറങ്ങിയ ഞാൻ റൂമിലേക്ക് തിരിച്ചു കയറി. ഇനി ഞാൻ എന്തു പറഞ്ഞാണ് എൻറെ പെണ്ണിനെ മനസ്സിലാക്കേണ്ടത്. ഞാൻ കരുതിയത് ഈ ടെസ്റ്റ് ഓടുകൂടി എല്ലാം പറഞ്ഞു വഴക്ക് ഒക്കെ മാറ്റാം എന്നാണ്. പക്ഷേ കൈവിട്ടു പോവുകയാണ്. കുറച്ചുനേരം അങ്ങനെ കിടന്നു, ഓഫീസിൽ ചെയ്യാതിരുന്നാൽ ബുധനാഴ്ച ലീവ് എടുക്കാൻ പറ്റില്ല. എന്തായാലും ബുധനാഴ്ച പോയി ഒന്ന് കാണണം, പ്രദീപ് ചേട്ടൻ അല്ലേ കൂടെയുള്ളത്. ഞാൻ ഓഫീസിലേക്ക് ഇറങ്ങി, അന്ന് പിടിപ്പതു ജോലിയുണ്ടായിരുന്നു. ഈയാഴ്ച വീട്ടിൽ പോകണ്ട എന്ന് തീരുമാനിച്ചു. ശനിയാഴ്ച രവി ചേട്ടനോട് വണ്ടിയുടെ കാര്യം പറഞ്ഞു. ചേട്ടൻ പറഞ്ഞു നീ ധൈര്യമായി കൊണ്ടുപൊയ്ക്കോ, ചൊവ്വാഴ്ച ഞാൻ വണ്ടിയുമായി വരാം. ഞാൻ രവി ചേട്ടനോട് ഈ വിവരം ഒന്നും പറഞ്ഞില്ല. ഒരു സുഹൃത്തിൻറെ വീട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. ഈയാഴ്ച ഞാൻ വീട്ടിൽ പോകാത്തതിനാൽ, ചേട്ടൻറെ വീട്ടിൽ കൂടി. ചേട്ടൻറെ വീട്ടിൽ കൂടി
💬 Comments
View all comments