0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 843

മതിയോ.
സീത: അണ്ണനും ഇതുപോലൊരു വണ്ടി വാങ്ങണം. എത്രയും പെട്ടെന്ന് നോക്കണം.
ഞാൻ: ഇതിന് വലിയ വിലയാകും ചീതമ്മേ.
സീത: നമുക്ക് നോക്കാം.
എന്നും പറഞ്ഞ് സീതമ്മ വീട്ടിലേക്ക് തിരിച്ചു പോയി. രാത്രിയിൽ ഭക്ഷണത്തിനു വന്നപ്പോൾ ഞാൻ ചേച്ചിയോട് വിവരം പറഞ്ഞു. നാളെ രാവിലെ തന്നെ പോകുമെന്നും ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കണ്ട എന്നും
ചേട്ടൻ: എവിടെ പോകുന്നു അജയാ?
ഞാൻ: ഞങ്ങൾ രണ്ടുപേരും ഒരു പ്രധാനപ്പെട്ട ആളെ കാണാൻ വേണ്ടി അടൂർ വരെ പോവുകയാണ്.
സീത: നിങ്ങൾ നാളെ പോകുന്ന കാര്യം നടന്നാലും നടന്നില്ലെങ്കിലും, എൻറെ കാര്യം മറക്കരുത്. മറക്കില്ലല്ലോ?
ഞാൻ: ഇല്ല, മറക്കില്ല.
നാളെ രാവിലെ നേരത്തെ പോകേണ്ടതിനാൽ, അധികം അവിടെ തങ്ങാതെ നേരെ റൂമിലേക്ക് പോകുന്നു. ഏകദേശം രണ്ടര മൂന്നു മണിക്കൂർ യാത്ര ഉള്ളതിനാൽ, അഞ്ചരക്ക് എങ്കിലും ഇറങ്ങേണ്ടിവരും. 9 മണിക്കൂർ മുമ്പ് സ്കൂളിൽ എത്തണം. സുധി വിളിച്ച് ഒന്നുകൂടി ഓർമിപ്പിച്ചു. സുധി തമ്പാനൂർ ബസ്സ്റ്റാൻഡിന് അടുത്തുണ്ടാവും എന്ന് പറഞ്ഞു. നേരത്തെ കിടന്നു, ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും. നാളെ കിളിയെ കാണുന്നത് ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, സമയം നോക്കുമ്പോൾ അഞ്ചുമണി. ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി. വണ്ടിയുമായി മുന്നോട്ടു നീങ്ങി. തമ്പാനൂര് ചെന്നപ്പോൾ സുധി നിൽപ്പുണ്ട്. സുനിയേയും കയറ്റി മുൻപോട്ടു നീങ്ങി. വണ്ടിയിൽ ഇരുന്നു, കിളിയുമായുള്ള സ്നേഹ ബന്ധത്തെക്കുറിച്ചും ഇപ്പോൾ കാണിക്കുന്ന അകൽച്ചയെക്കുറിച്ചും സുധിയോട് പറഞ്ഞു. രാവിലെ തന്നെ ആയതുകൊണ്ട് വഴിയിൽ ബ്ലോക്ക് ഒന്നും കിട്ടിയില്ല.8:45 ആയപ്പോൾ സ്കൂളിന് മുൻപിൽ എത്തി. 10 മണിക്കാണ് പരീക്ഷ

💬 Comments

View all comments