0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 844

എങ്കിലും പരീക്ഷാർത്ഥികൾ എത്തി തുടങ്ങിയിട്ടുണ്ട്. ഞങ്ങളങ്ങനെ കാത്തുനിന്നു. നടന്നുവരുന്ന ഓരോരുത്തരെയും ശ്രദ്ധിച്ചു. 9:15 ആകുന്നതുവരെ നോക്കിയിട്ടും കണ്ടില്ല. ഞാൻ കരുതി ഈ ടെസ്റ്റും കളഞ്ഞു. വീണ്ടും നടന്നുവരുന്ന ഓരോരുത്തരെയും നോക്കി. എല്ലാ കാണാനില്ല. ഈ പെണ്ണ് ഈ ടെസ്റ്റും കളഞ്ഞല്ലോ എന്ന് വിഷമത്തോടെ ഓർത്ത് നിൽക്കുമ്പോൾ, നല്ല പരിചയമുള്ള ഒരു അംബാസിഡർ കാർ ഞങ്ങളെ കവർ ചെയ്തു മുന്നോട്ടു നീങ്ങി ബ്രേക്ക് ചെയ്തു. ബാക്ക് ഡോർ തുറന്ന്, ചുരിദാറിട്ട ഒരു പെൺകുട്ടി ഇറങ്ങി. നോക്കുമ്പോൾ കിളി, ചുരിദാറൊക്കെ ഇട്ടപ്പോൾ സുന്ദരി ആയിട്ടുണ്ട്. ഉടനെ ഫ്രണ്ടിലെ രണ്ട് ഡോർ തുറന്നു ഡ്രൈവറുടെ സൈഡിലെ ഡോറിൽ നിന്നും ഷീമ ഇറങ്ങി, ഡ്രൈവർ സീറ്റിൽ നിന്നും ഷിബുവും. ഞാൻ നടന്ന കിളിയുടെ അടുത്തെത്തി, എന്നെ കണ്ട ഭാവം പോലും നടിക്കാതെ നടന്നു പോയി. ഷീമയും ഷിബുവും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് അന്നത്തെ കലിപ്പ് തീർന്നിട്ട് ഉണ്ടായിരുന്നില്ല, ഞാൻ അവൻറെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ സുധിക്ക് അപകടം മണത്തു. സുധി എൻറെ കയ്യിൽ കയറി പിടിച്ചു.
സുധി: എടാ ഇത് പബ്ലിക് പ്ലേസ് ആണ്. ഇവിടെ എന്തെങ്കിലും വിഷയം ഉണ്ടായാൽ നിൻറെ ജോലിയെ ബാധിക്കും. അതുകൊണ്ട് നീ ഒന്നടങ്ങു.
ഞാൻ: എന്നാലും അവനിട്ട് രണ്ട് കൊടുത്തില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ല.
സുധി: നിനക്ക് അവളോട് സംസാരിച്ചാൽ പോരേ, അതിന് നമുക്ക് വഴിയുണ്ടാക്കാം. എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരാളുടെ ഭാര്യ ഇവിടെ ടീച്ചറാണ്. അവരെ എനിക്കറിയാം, നീ വാ അകത്തേക്കു പോവാം.
ഞങ്ങൾ രണ്ടുപേരും സ്കൂളിനകത്തേക്കു ചെന്നു. സ്റ്റാഫ് റൂമിൽ

💬 Comments

View all comments