Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
കയറി ആ ടീച്ചറെ കണ്ട് വിവരം പറഞ്ഞു " ഞങ്ങളുടെ വീടിനടുത്തുള്ള ബന്ധുവായ ഒരു കുട്ടിയുടെ ടെസ്റ്റിന് വന്നിട്ടുണ്ട്, ഞങ്ങൾ വന്നപ്പോഴേക്കും കുട്ടി അകത്തേക്ക് കേറി പോയി. ഒന്ന് കണ്ട് സംസാരിക്കാൻ ആണ് ഒരു വിവരം പറയാനുണ്ട്." ടീച്ചർ ഹെഡ്മാഷിൻറെ അടുത്തുചെന്ന് പറഞ്ഞ് അനുവാദം വാങ്ങി തന്നു. സുധി എന്നോട് പോയി സംസാരിക്കാൻ പറഞ്ഞു. രണ്ടുമൂന്നു ക്ലാസ്സ് മുറികൾ കയറി ഇറങ്ങിയപ്പോഴാണ് ആളെ കണ്ടെത്തുന്നത്. പക്ഷേ ഇരിക്കുന്ന ബെഞ്ചിൽ ഒറ്റക്കെ ഉള്ളൂ മറ്റേയാൾ എത്തിയിട്ടില്ല. ഞാൻ ബഞ്ചിനെ സൈഡിൽ ഇരുന്നു. കക്ഷി എന്നെ കണ്ട ഭാവം നടിക്കുന്നില്ല.
ഞാൻ: എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.
മിണ്ടുന്നില്ല, അതാണല്ലോ സ്ഥിരം ആയിട്ടുള്ള പരിപാടി. ഞാൻ കക്ഷിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു, എഴുന്നേറ്റ് പോകാൻ പോയപ്പോൾ ഞാൻ കയ്യിൽ കയറി പിടിച്ചു. ഉടൻ എൻറെ കരണത്ത് ഒരു അടി വീണു. എൻറെ കയ്യിൽ നിന്നും ആ കൈ വിട്ടുപോയി. അടിയുടെ ഒച്ച കേട്ട് ചിലർ നോക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഫസ്റ്റ് ബെൽ മുഴങ്ങിയിരുന്നു.
ഞാൻ: സംസാരിച്ചിട്ട് ഞാൻ പോകു. പുറത്തു കാത്തു നിൽപ്പുണ്ടാവും.
എന്നു പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. കാറിന് അടുത്തെത്തുമ്പോൾ ആ രണ്ടു മാരണങ്ങളും അവിടെ നിൽപ്പുണ്ട്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വണ്ടിയിൽ കയറിയിരുന്നു. അവർ രണ്ടുപേരും ഞങ്ങളെ രൂക്ഷമായി നോക്കുന്നത് കണ്ടു. സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. 12 മണി ആയപ്പോൾ ബെൽ മുഴങ്ങി, എല്ലാവരും പുറത്തേക്ക് ഇറങ്ങി തുടങ്ങി. ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. കിളി നടന്നുവരുന്നത് കണ്ടപ്പോൾ, ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ കിളിയുടെ വട്ടം കയറി നിന്നു.
💬 Comments
View all comments