Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
കഥാപാത്രമായി. എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞങ്ങൾ തമ്മിലുള്ള ആ രാത്രികൾ........ എല്ലാം എത്രവേഗമാണ് കിളി മറന്നു പോയത്. പലപ്പോഴും ഞാൻ തിരിച്ചു പോരാൻ നേരം കിളി പറയാറുണ്ട്, ഈ മാറിൽ കിടന്നു കൊതി മാറിയിട്ടില്ല. ഓരോന്നാലോചിച്ച് സ്ഥലം എത്തിയത് അറിഞ്ഞില്ല. സുധി ഇറങ്ങി, ഞാൻ വണ്ടിയുമായി മുന്നോട്ടുപോയി. താമസ സ്ഥലത്തെത്തി റൂം തുറന്ന് അകത്തുകയറി, ഡ്രസ്സ് ഒന്നും മാറാതെ വീട്ടിലേക്ക് കയറി കിടന്നു. ഓർത്തപ്പോൾ സങ്കടം സഹിക്കവയ്യാതെ, തലയിണയിൽ മുഖം പൊത്തി കിടന്നു കരഞ്ഞു. കരഞ്ഞപ്പോൾ മനസിൻറെ ഭാരം കുറെ ഇറങ്ങി പോയതുപോലെ. ഞാൻ എഴുന്നേറ്റ് കുളിമുറിയിൽ പോയി മുഖം കഴുകി പുറത്തേക്കിറങ്ങി. ചേട്ടൻറെ വീട്ടിലേക്ക് നോക്കിയപ്പോഴാണ് സീത പറഞ്ഞ കാര്യം ഓർമ്മ വന്നത്. സമയം നോക്കുമ്പോൾ അഞ്ചേകാൽ, പെട്ടെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു പോയി. കോളേജ് ഗേറ്റിനടുത്ത് എത്തുമ്പോൾ 5:45. അവിടെ നോക്കിയപ്പോൾ സീതയെ കാണാനില്ല. എന്നെ നോക്കി നിന്ന് അവസാനം പോയി കാണും എന്ന് വിചാരിച്ചു. ഞാൻ വണ്ടി തിരിക്കുമ്പോൾ ഓപ്പോസിറ്റ് ഉള്ള ബസ്റ്റോപ്പിൽ ഒറ്റക്ക് നിൽക്കുന്നു. വണ്ടി നിർത്തി, ഞാൻ പുറത്തിറങ്ങി. സീത റോഡ് ക്രോസ് ചെയ്തു വണ്ടിയുടെ അടുത്തേക്ക് വന്നു.
സീത: അണ്ണൻ ഇപ്പോഴാണോ എത്തിയത്? പോയ ആളെ കണ്ടൊ?
ഞാൻ നുണ പറഞ്ഞു
ഞാൻ: കണ്ടില്ല.
സീത: എന്നിട്ടെന്തേ ഇത്ര വൈകിയേ?
ഞാനൊന്നും പറഞ്ഞില്ല. സീതയും ഞാനും വണ്ടിയിൽ കയറി.
സീത: വരാൻ വലിയതോ? എൻറെ കാര്യം മറന്നു പോയതോ?
ഞാൻ അതിനു മറുപടി പറഞ്ഞില്ല.
സീത: അണ്ണൻ മറക്കില്ല എന്ന് ഉറപ്പു തന്നു
💬 Comments
View all comments