0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 815

നീ അറിയിക്കരുത് എന്നും പറഞ്ഞിട്ടുണ്ടായിരുന്നല്ലോ.
ഞാൻ: നീ കൂടെ ഉണ്ടായിരുന്നെങ്കിൽ, ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവുമായിരുന്നില്ല. ഇങ്ങനെ ഒരു കണ്ടീഷൻ ആണെന്ന് ഞാൻ അറിഞ്ഞില്ല. എൻറെ ശ്രദ്ധയില്ലായ്മയാണ് ഇതിനെല്ലാം കാരണം. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. എപ്പോഴാണ് എന്താണെന്ന് ഒന്നും എൻറെ ഓർമ്മയിൽ ഇല്ല. എന്താണ് സംഭവിച്ചത് എന്നുവരെ എനിക്കറിയില്ല.
സുധി: ആ ചീതമ്മ രാവിലെ ചായയുമായി വന്നപ്പോൾ, നീ ചായ വാങ്ങി തിരിച്ചു പോകുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട്, ആ പെൺകൊച്ച് അകത്തേക്ക് കയറി. വേച്ച് വേച്ച് പോകുന്നത് കണ്ട് പിടിച്ച് കസേരയിലിരുത്തി, പിന്നെ നീ പിച്ചും പേയും പറയാൻ തുടങ്ങി. തൊട്ടുനോക്കിയപ്പോൾ നല്ല പനി. ഉടനെ ആ കൊച്ച്, ചേട്ടനേയും ചേച്ചിയേയും വിളിച്ചു. അവരാണ് നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.
ഞാൻ: അവർ ഉണ്ടായിരുന്നത് ഭാഗ്യം. എടാ എനിക്ക് നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കണം. അവരോട് ചോദിച്ചിട്ട് എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുവരു.
സുധി പുറത്തേക്കിറങ്ങി, ഉടനെ സീത മുറിയിലേക്ക് കടന്നുവന്നു. കയ്യിൽ ഒരു പാത്രം ഉണ്ട്.
സീത: അണ്ണന് കഞ്ഞി കൊണ്ടുവന്നതാണ്.
ഞാൻ: വേണ്ടായിരുന്നു, സുധി വാങ്ങാൻ പോകാനിരിക്കുകയായിരുന്നു.
സുധി ഉടൻ തിരിച്ചു വന്നു. സീതയെ കണ്ടപ്പോൾ
സുധി: അതിരാവിലെ ചീതമ്മ എന്താ?
സീത: രണ്ട് അണ്ണന്മാർക്ക് രാവിലത്തെ കാപ്പിയുമായി വന്നതാണ്.
സുധി: ഞങ്ങൾ രണ്ടുപേരും കൂടി പുറത്തുപോയി കഴിച്ചാലോ എന്ന് ആലോചിക്കുകയായിരുന്നു.
സീത: ഈ അണ്ണനെയും കൊണ്ടോ? 3-4 ദിവസം ഓർമ്മയില്ലാതെ കിടന്നിരുന്ന ആളാണെന്ന് ഇപ്പോൾ പറയുമൊ, ഞങ്ങളെ എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞു. സുധി അണ്ണൻ കാപ്പി കുടിച്ച് റൂമിൽ പോയി ഫ്രഷ് ആയി വൈകിട്ട് വന്നാൽമതി.

💬 Comments

View all comments