Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
ഉച്ച വരെ ഞാൻ ഇരുന്നോളാം, അപ്പോഴേക്കും അച്ഛനും അമ്മയും വരും. അണ്ണൻ വന്നു കഴിയുമ്പോൾ ഞാൻ മൂന്നുപേരും കൂടി തിരിച്ചു പോകാം.
സുധി നിന്നോളാം എന്നൊക്കെ പറഞ്ഞെങ്കിലും സീത നിർബന്ധിച്ച് പറഞ്ഞു വിട്ടു. സുധി പോയതിനുശേഷം സീത എൻറെ ഫോൺ തന്നു.
സീത: അണ്ണനെ കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതിനുശേഷം, വൈകീട്ട് ഞാനും അമ്മയും കൂടി വീട്ടിലേക്ക് പോയി. അണ്ണൻറെ മുറിയിൽ പോയി ഞാൻ നോക്കിയപ്പോൾ ഫോൺ ഇരിക്കുന്നത് കണ്ടു. അതും എടുത്ത് ഞാൻ വീട്ടിലേക്ക് പോന്നു. ഫോണിൽ നോക്കിയപ്പോൾ കുറെ മിസ്കോൾ കിടക്കുന്നു. ആരുടേതാണെന്ന് നോക്കാൻ പറ്റില്ലല്ലോ ലോക്ക് ആയിരുന്നു. നേരം വെളുത്തപ്പോൾ അമ്മ ഹോസ്പിറ്റലിലേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോൾ അണ്ണൻറെ ഫോണിൽ ഒരു കോൾ വന്നു. അന്ന് വിളിച്ച് കാളി എന്ന പേര്. ഞാൻ മടിച്ചുമടിച്ചാണ് എടുത്തത്. എൻറെ ശബ്ദം കേട്ടപ്പോൾ ഫോൺ കട്ടായി. അടുത്തദിവസം ഒരു എക്സാം ഉള്ളതിനാൽ ഞാൻ ലീവ് ആയിരുന്നു. കുറേനേരം കഴിഞ്ഞ് വീണ്ടും അതേ കോൾ. ഞാൻ അറ്റൻഡ് ചെയ്തു. എൻറെ ശബ്ദം കേട്ടതോടെ, ആരാടി നീ.......... ഈ ഫോൺ നിൻറെ കയ്യിൽ എങ്ങനെ വന്നു........... എന്ന് വേണ്ട കുറെ ചോദ്യങ്ങൾ, എനിക്ക് എന്തെങ്കിലും പറയാനുള്ള സമയം തന്നില്ല. എന്നോട് വീട്ടിൽ ഒന്നും പറയണ്ട എന്നാണല്ലോ പറഞ്ഞത്, അതുകൊണ്ട് അണ്ണന് സുഖമില്ലാത്ത വിവരം ഒന്നും പറഞ്ഞില്ല. ആരാണ് അണ്ണാ ഈ കാളി, അമ്മുമ്മയാണോ?
ഞാൻ കൂടുതലൊന്നും പറഞ്ഞില്ല, വെറുതെ ചിരിച്ചു. ഒരു പ്രശ്നം കഴിഞ്ഞതേയുള്ളൂ, ഇവന്മാരൊക്കെ ഈ ഗണത്തിൽ പെട്ടതാണോ എന്ന് കരുതി പറഞ്ഞിട്ടില്ല. ഇത്ര മാത്രം പറഞ്ഞു.
ഞാൻ:
💬 Comments
View all comments