Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
അത് ഹൈടെൻഷനാണ്.
ഞങ്ങൾ രണ്ടുപേരും കോളേജിലെ കാര്യമൊക്കെ പറഞ്ഞു ഇരുന്നെങ്കിലും, എൻ്റെ ഉള്ളിൽ ഭയങ്കര ടെൻഷൻ ആയിരുന്നു. ആ ഭദ്രകാളി എന്തൊക്കെ കാട്ടി കൂട്ടും എന്ന് ആലോചിച്ചു. ഞാൻ ഹോസ്പിറ്റലിലേക്ക് പോരുന്നതിനു തലേദിവസം വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് ബഹളം വെച്ചതാണ്. ഇപ്പോൾ സീതയോട് നീ ആരാടി എന്നൊക്കെ ചോദിച്ചു ചൂടായ സ്ഥിതിക്ക്, എന്താണാവോ ധരിച്ചുവച്ചിരിക്കുന്നത്. ഇവർ പോയിട്ട് വേണം ഒന്ന് വിളിക്കാൻ. ഇതിനിടയിൽ ചേട്ടനും ചേച്ചിയും കഞ്ഞിയും ആയി എത്തി. അങ്ങനെ അവരുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. അഞ്ചു മണിക്ക് മുമ്പായി സുധി എത്തി. ചേട്ടനും ചേച്ചിയും സീതയും പോയി. അവരുടെ കൂടെ പുറത്തേക്ക് സുധിയും ഇറങ്ങി. ഈ സമയം ഞാൻ എൻറെ ഭദ്രകാളിയെ വിളിച്ചു. എനിക്കറിയാം ഒന്നോരണ്ടോ പ്രാവശ്യം വിളിച്ചാൽ ഒന്നും എടുക്കില്ല എന്ന്. സുധി തിരിച്ച് വരുന്നതിനുമുമ്പ് എട്ട് പത്ത് പ്രാവശ്യം വിളിച്ചു. ഒരു രക്ഷയും ഇല്ല. ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യുന്നതുവരെ ഞാൻ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നു. എടുത്തില്ല എന്ന് മാത്രം അല്ല തിങ്കളാഴ്ച രാവിലെ വിളിച്ച് റിങ്ങ് ചെയ്ത ഫോൺ, പിന്നീട് സ്വിച്ച് ഓഫ് ആയി. എനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും അമർഷവും ഉണ്ടായി, പക്ഷേ എന്ത് ഫലം.
ഡിസ്ചാർജ് ആയി നേരെ പോയത് ചേട്ടൻറെ വീട്ടിലേക്കാണ്. ഞാൻ റൂമിലേക്ക് പോയി കൊള്ളാം എന്ന് ഒരുപാട് നിർബന്ധിച്ചെങ്കിലും രണ്ടുമൂന്ന് ദിവസം വീട്ടിൽ തന്നെ നിൽക്ക്, ഡിസ്ചാർജ് ആയതല്ലെയുള്ളൂ. രാത്രിയിൽ എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ആരും അടുത്ത് ഇല്ലല്ലോ. അവരുടെ നിർബന്ധത്തിന് മുൻപിൽ കീഴടങ്ങേണ്ടിവന്നു. ബുധനാഴ്ച തൊട്ട് ഞാൻ ജോലിക്ക് പോയി തുടങ്ങി, ചെന്നില്ലെങ്കിൽ ഒരുപാട്
💬 Comments
View all comments