0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 748

ചേട്ടൻറെ വീട്ടിൽ കൂടാം. നിന്നെ ഞാൻ തിരിച്ച് നീ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന ആക്കുകയും ചെയ്യാം.
സുധി: പോകാൻ വരട്ടെ, നിനക്ക് കഴിയുമോ കിളിയെ മറക്കാൻ?
ഞാൻ: എനിക്ക് മറക്കാൻ കഴിയുമൊ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. അവൾക്ക് എന്നോട് ഒരു തരിമ്പു പോലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ, ഞാൻ സ്കൂളിൽ ചെന്നപ്പോൾ സംസാരിക്കാൻ തയ്യാറാകുമായിരുന്നു. അതിന് തയ്യാറായില്ല എന്ന് മാത്രമല്ല ക്ലാസിലെ കുറച്ച് കുട്ടികളുടെ മുൻപിൽ വെച്ച് കരണത്ത് അടിക്കുകയും ചെയ്തു. എന്നിട്ടും ഞാൻ അവൾ ടെസ്റ്റ്‌ കഴിയുന്നതുവരെ കാത്തുനിന്നു, സംസാരിക്കാൻ. പക്ഷെ അവൾ എന്നെ അവഹേളിച്ചു കൊണ്ടാണ് പോയത്. ബാക്കിയൊക്കെ നീ ദൃക്സാക്ഷി ആണല്ലോ.
സുധി: എടാ, നീ അവളുടെ ഭാഗത്തുനിന്നു ഒന്ന് ചിന്തിച്ചു നോക്കൂ. നീ ഈ പറയുന്ന കാര്യങ്ങൾ അല്ലേ കണ്ടിട്ടുള്ളൂ. അവളുടെ സ്ഥാനത്ത് നീ ആണെങ്കിലും ഇതൊക്കെ തന്നെ ചെയ്യു.
ഞാൻ: എന്തോ, അന്നു നീ അവിടെനിന്നും പോരുന്ന വഴി ഇതൊന്നും അല്ലല്ലൊ എന്നോട് പറഞ്ഞത്. അന്ന് മനസ്സിന് ഭയങ്കര ടെൻഷൻ ആയതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്നിട്ട് എന്തായി പെട്ടെന്ന് ഇങ്ങനെ ഒരു പ്ലേറ്റ് മറിച്ചിൽ.
സുധി: എടാ കുശവ, നിൻറെ അസുഖത്തെക്കുറിച്ചും ബോധമില്ലാതെ നാലുദിവസം കിടന്ന് കാര്യവും പറഞ്ഞപ്പോൾ, ആ പെൺകുട്ടിയുടെ കരച്ചിൽ കാണണമായിരുന്നു." എൻറെ ഏട്ടനെ ഞാൻ തെറ്റിദ്ധരിച്ചു. ഞാൻ എന്തൊരു പാപിയാണ്. ഞാൻ കൂടെ നിന്ന പരിപാലിക്കേണ്ട സമയത്ത്, തെറ്റിദ്ധാരണയുടെ പേരിൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.'' എന്നൊക്കെ പറഞ്ഞു പെരുവഴിയിൽ നിന്ന് പൊട്ടിക്കരയുകയായിരുന്നു. ഞാൻ ഒരുപാട് സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്നവർ ഞങ്ങളുടെ ചുറ്റും കൂടി.

💬 Comments

View all comments