Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]
കിളിയോട് അവർ കാര്യം തിരക്കി. ഞാൻ എന്തോ അനാവശ്യം ആ പെൺകുട്ടിയോട് പറഞ്ഞു എന്ന ധാരണയിലാണ് അവർ ചുറ്റും കൂടിയത്. കിളി അവരെ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.
ഞാൻ: ശരി, ഞാൻ എല്ലാം കേട്ടിരിക്കുന്നു. ഈ നമുക്ക് പോകാം.
സുധി: നീ സമാധാനം ഒന്നും പറഞ്ഞില്ല. ആ പെൺകൊച്ച് അടുത്ത ദിവസം തന്നെ, വല്യമ്മയുടെ വീട്ടിലേക്ക് പോകും എന്നാണ് എന്നോട് പറഞ്ഞത്. നീ രണ്ടാഴ്ച കൂടുമ്പോൾ അവിടെ ചെല്ലാറുള്ളതാണല്ലോ. ഞായറാഴ്ച നിന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവും.
ഞാൻ: ഞാൻ നിന്നോട് തുടക്കത്തിലേ പറഞ്ഞു. എനിക്ക് നാടുമായി അധികം ബന്ധം ഇപ്പോൾ ഇല്ല. രണ്ടുമാസം കൂടുമ്പോൾ ചിലപ്പോൾ അമ്മൂമ്മയെ കാണാൻ പോകും. അതും ചിറ്റയുടെ വീട്ടിൽ പോയി കണ്ട് അവിടെ തന്നെ ഞാൻ തിരിച്ചു പോരും. ഇപ്പോൾ പോയി വന്നിട്ട് ഒരുമാസം.
സുധി: നിന്നോട് തർക്കിക്കാനൊ പറഞ്ഞു മനസ്സിലാക്കാനോ ഞാൻ ആളല്ല. നീ ഇന്ന് രാത്രി പോയി കിടന്നു ഒന്ന് ആലോചിക്കുക.
ഫോണിൽ ശിവൻ ചേട്ടൻ വിളിക്കുന്നുണ്ട്.
ഞാൻ: ചേട്ടൻ വിളിക്കുന്നുണ്ട്, നമുക്ക് അങ്ങോട്ട് പോയാലോ. വണ്ടി മേടിച്ച ചെലവ് ഇന്ന് നടത്തി കളയാം.
സുധി: ഇന്നു വേണ്ടടാ അടുത്ത ദിവസം എപ്പോഴെങ്കിലും. നീ ചെല്ല്. ഞാൻ പറഞ്ഞ കാര്യം ആലോചിക്കാൻ മറക്കണ്ട.
ഞങ്ങൾ അവിടെ വെച്ച് പിരിഞ്ഞു. ശിവൻ ചേട്ടനെ ഞാൻ ഫോണിൽ വിളിച്ചു. രാത്രിയിലെ ഭക്ഷണം പാഴ്സൽ വാങ്ങി കൊണ്ടു വരാം. സീതയോട് എന്ത് ബിരിയാണി ആണ് വേണ്ടത് എന്ന് ചോദിക്കുക. സീത ആ ഫോൺ വാങ്ങി.
സീത: എനിക്ക് ബിരിയാണി ഒന്നും വേണ്ട. നല്ലൊരു ഐസ്ക്രീം മതി.
💬 Comments
View all comments