0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 751

ഞാൻ: ശരി വാങ്ങിച്ചോളാമെ.
ഫോൺ കട്ടാക്കി, നല്ലൊരു ഹോട്ടലിൽ കയറി 4 ചിക്കൻ ബിരിയാണി പറഞ്ഞു. പോകുന്ന വഴി നല്ലൊരു ബേക്കറിയിൽ കയറി ഫാമിലി പാക്ക് ഐസ്ക്രീമും വാങ്ങി. റൂമിൽ ചെന്ന് പെട്ടെന്ന് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് ഇറങ്ങിയപ്പോൾ അമ്മയും മകളും വണ്ടി കാണാൻ വന്നു നിൽക്കുന്നു. ഞാൻ ചാവി എടുത്ത് തുറന്നു അമ്മയെയും മകളെയും വണ്ടിയിൽ കയറ്റി ഇരുത്തി. അമ്മയോട്
സീത: എങ്ങനെയുണ്ട് വണ്ടി? നല്ലതാണല്ലെ?
ഞാൻ: ഞാനൊരു കാര്യം നിങ്ങളോട് പറയണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നമുക്കെല്ലാവർക്കും കൂടി ഈ വെള്ളിയാഴ്ച ഇവിടെ നിന്നും പുറപ്പെടാം. വീട്ടിൽ തങ്ങി ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രവും കണ്ടു ഞായറാഴ്ച തിരിച്ചു പോരാം. ഞാൻ ചേട്ടനോട് പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം.
ഇത് കേട്ടപ്പോൾ ചേച്ചിക്ക് ഭയങ്കര സന്തോഷം.
ചേച്ചി: കുറെനാളുകളായി ഗുരുവായൂർ പോയിട്ട്.
സീത: പണ്ടെങ്ങോ പോയതാണ്. എനിക്ക് നേരിയ ഓർമ്മയെയുള്ളൂ.
ഞാൻ: നിങ്ങൾക്ക് സമ്മതം ആണല്ലോ? ബാക്കി ചേട്ടനെ കൊണ്ട് സമ്മതിക്കുന്ന കാര്യം ഞാൻ ഏറ്റു.
അമ്മയും മകളും കാറിൽനിന്നിറങ്ങി, കാർ ലോക്ക് ചെയ്ത് ഞങ്ങൾ അവരുടെ വീട്ടിലേക്ക് നടന്നു. കയ്യിലെ പൊതി കണ്ടപ്പോൾ
സീത: എന്താണെന്ന് ഇത്രയും കൂടുതൽ ഐസ്ക്രീമൊ.
ഞാൻ: ഐസ്ക്രീം മാത്രമല്ല ചിക്കൻ ബിരിയാണി ഉണ്ട്.
ചേച്ചി: എന്തിനാണ് അജയ, അവിടെ ചോറും കറികളും ഇരിപ്പുണ്ട്.
ഞാൻ: വണ്ടി മേടിച്ച സന്തോഷത്തിൽ വാങ്ങിയതാണ് ചേച്ചി.
ഞങ്ങൾ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ചേട്ടൻ ടിവിയും കണ്ടിരിക്കുന്നു. ചേട്ടനോട് ഗുരുവായൂർ പോകുന്ന കാര്യം പറഞ്ഞപ്പോൾ
ഞാൻ: നമുക്കെല്ലാവർക്കും കൂടി, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എൻറെ വീട്ടിലേക്ക് പോയി. പിറ്റേദിവസം

💬 Comments

View all comments