0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 756

നിനക്ക് എങ്ങനെ അറിയാം?
സുധി: വന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ളതാണ് എൻറെ ചോദ്യം.
ഞാൻ: അമ്മുമ്മയുടെ കൈയ്യിലായിരുന്നു ഫോൺ, അതും സ്വിച്ച് ഓഫ് ആയി ഇരിക്കുകയായിരുന്നു. അതെ എടുത്തുകൊണ്ടുപോയി അമ്മുമ്മ ചിറ്റയുടെ മക്കൾക്ക് കളിക്കാൻ കൊടുത്തിട്ടുണ്ടാവും. രണ്ടുമൂന്നു ദിവസമായി അതിൽ നിന്നും എനിക്ക് കോൾ വരുന്നുണ്ട്. ഞാനിപ്പോൾ ഫോണ് അത് ഉപയോഗിക്കാറില്ല. നേരത്തെ ക്യാപ്സൂൾ കഴിക്കുന്നതുപോലെ നാല് നേരവും അഞ്ചുനേരവും വിളിച്ചില്ലെങ്കിൽ കെറുവിക്കാൻ ആളുണ്ടായിരുന്നു. ആ ആൾ അയാളുടെ പാട്ടിന് പോയപ്പോൾ ഫോണിൻറെ ആവശ്യമില്ലാതായി. അതുകൊണ്ട് ജോലി കഴിഞ്ഞു വന്നാൽ ഞാൻ അവിടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിടും, പിന്നെ നിന്നെപ്പോലെ ആരെയെങ്കിലും വിളിക്കണമെങ്കിൽ എടുത്ത് നോക്കൂ. ആ പിള്ളേർക്ക് കളിക്കാൻ കൊടുത്തിരിക്കുന്നതിൽ സിം എൻറെ പേരിലാണ്. അതിൽനിന്നും ആ പിള്ളേര് കളിച്ച വേറെ ആർക്കെങ്കിലും കോൾ പോയാൽ. എനിക്കു പണിയായി. ഇതെങ്ങനെ നീയറിഞ്ഞു.
സുധി: നീയാ കോൾ കണ്ടിട്ട് എടുക്കാഞ്ഞതെന്തേ?
ഞാൻ: എടാ പൊട്ടാ, അതു തന്നെയല്ലേ ഞാൻ പറഞ്ഞത്. ഞാൻ ജോലി കഴിഞ്ഞു വന്നാൽ ഫോൺ അവിടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ട് ഉണ്ടാവും പിന്നെ ചേട്ടൻറെ വീട്ടിൽ പോയി തിരിച്ചുവന്ന് കിടന്നുറങ്ങും. പിന്നെ നിന്നെ പോലുള്ള ഏതെങ്കിലും കൊശവനെ വിളിക്കണമെങ്കിൽ മാത്രമേ ഞാൻ ഫോൺ അന്വേഷിക്കാറുള്ളൂ. തീർന്നോ നിൻറെ സംശയം.
സുധി: മിസ്കോൾ കണ്ടിട്ട് നീ എന്തുകൊണ്ട് തിരിച്ചു വിളിച്ചില്ല.
ഞാൻ: എടാ........ അമ്മൂമ്മയ്ക്ക് ഫോൺ ഉപയോഗിക്കാൻ അറിയില്ല, അമ്മൂമ്മ കൊണ്ടുപോയി അവിടെ വെച്ചപ്പോൾ ആ പിള്ളേർ കളിക്കാൻ എടുത്തിട്ടുണ്ടാവും. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കോൾ ആയിട്ടുണ്ടാവും. അതിന് ഞാൻ മറ്റന്നാൾ അവിടെ പോകുമ്പോള് ആ ഫോൺ മേടിച്ചു കൊണ്ടുവരും.
സുധി:

💬 Comments

View all comments