0%

Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]

Author : Dasan Read All Parts 758

ആ ഫോൺ ഉപയോഗിച്ച് വിളിക്കുന്നത്, മറ്റാരുമല്ല കിളിയാണ്.
ഞാൻ: അത് നിനക്ക് എങ്ങനെ അറിയാം?
സുധി: നിന്നെ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ, എന്നെ വിളിച്ചു പറഞ്ഞിരുന്നു. എൻറെ ഫോൺ നമ്പർ ടൗണിൽ വെച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ വാങ്ങിയിരുന്നു.
ഞാൻ: അവൾ എന്തിന് എന്നെ വിളിക്കണം? അവൾക്ക് ആ ഫോൺ എങ്ങനെ കിട്ടി? അത് അമ്മൂമ്മയുടെ കയ്യിൽ സ്വിച്ച് ഓഫ് ആയി ഇരിക്കുകയായിരുന്നു.
സുധി: നിന്നോട് ഞാൻ ഇന്ന് പറഞ്ഞില്ലേ, കിളി വല്യമ്മയുടെ വീട്ടിലേക്ക് പോകും എന്ന്. അവിടെ എത്തിയിട്ട് ഒരാഴ്ചയായി. കഴിഞ്ഞ ഞായറാഴ്ച നിന്നെ പ്രതീക്ഷിച്ചിരുന്നു.
ഞാൻ: എന്തു പ്രതീക്ഷയാടാ? ഞാനെന്തു പ്രതീക്ഷയോടെയാണ്, ഡിസ്ചാർജ് ചെയ്തു മൂന്നാം നാൾ അവിടേക്ക് ചെന്നത്. എൻറെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട്, ഫോണും, മോതിരവും കൊടുത്തു കൊണ്ടുപോയി. ഞാൻ കയ്യിൽ അണിഞ്ഞപ്പോൾ പ്രത്യേകം പറഞ്ഞതാണ് എൻറെ ശകുന്തളക്ക് ഞാൻ അണിയിക്കുന്ന മോതിരം ആണെന്ന്. ശകുന്തള എന്നെ മറന്നു പോയിയെന്നതിന് തെളിവാണല്ലോ ആമോതിരം ഊരി കൊടുത്തുകൊണ്ടുള്ള പോക്ക്. അവൾ വിളിക്കട്ടെ. ശരിയെടാ.
ഞാൻ ഫോൺ കട്ട് ചെയ്തു കിടന്നു.

വെള്ളിയാഴ്ച ഓഫീസിൽ പോയി, 11 മണിക്ക്, ഓഫീസിൽ നിന്നും ഇറങ്ങി. താമസസ്ഥലത്തേക്ക് വരുന്ന വഴി ഫോൺ അടിക്കുന്നത് കേട്ട്, ഓഫീസിൽ നിന്നും ആരെങ്കിലും ആയിരിക്കും എന്ന് കരുതി എടുത്തു നോക്കുമ്പോൾ അതേ കോൾ. ഞാൻ അറ്റൻഡ് ചെയ്തില്ല. വ്യാഴാഴ്ചയും എൻറെ ഫോണിൽ മിസ്കോൾ ഉണ്ടായിരുന്നു. റൂമിലെത്തി ഒന്നു കുളിച്ച് കൊണ്ടുപോകാനുള്ള ബാഗ് വണ്ടിയിൽ എടുത്തുവച്ചു. നോക്കുമ്പോൾ അവർ റെഡിയായി മുറ്റത്തിറങ്ങി നിൽപ്പുണ്ട്. അവരോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു പോകുന്ന വഴി ഭക്ഷണം കഴിക്കാമെന്ന്. അവർ

💬 Comments

View all comments